പട്ടയമേള 15ന്

Sunday 13 July 2025 1:37 AM IST
pattayam

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയമേള ജൂലായ് 15ന് പാലക്കാട് യാക്കര സുമംഗലി കല്യാണ മണ്ഡപത്തിൽ നടക്കും. ഉച്ചയ്ക്ക് 2.30ന് റവന്യു മന്ത്രി കെ.രാജൻ പട്ടയമേള ഉദ്ഘാടനം ചെയ്യും. പാലക്കാട്, മലമ്പുഴ നിയോജക മണ്ഡലങ്ങളിലെ പട്ടയ വിതരണമാണ് മേളയിൽ നടക്കുക. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എ.പ്രഭാകരൻ എം.എൽ.എ പട്ടയവിതരണം നിർവഹിക്കും. കെ.ശ്രീകണ്ഠൻ എം.പി വിശിഷ്ടാതിഥിയാവും.