രാജരാജേശ്വര ക്ഷേത്രത്തിൽ സ്വർണക്കുടം സമർപ്പിച്ച് അമിത്ഷാ
Sunday 13 July 2025 12:01 AM IST
കണ്ണൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം സ്വർണ്ണക്കുടം, നെയ്യമൃത്, പട്ടം, താലി തുടങ്ങിയ സമർപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തിൽ മട്ടന്നൂർ കണ്ണൂർ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തുടർന്ന് വൈകിട്ട് 6.45ന് അദ്ദേഹം വിമാനത്താവളത്തിലേക്ക് പോയി. രാത്രി 7.15ന് ഡൽഹിയിലേക്ക് മടങ്ങി.