ഇ-ബീം വയറുകളുമായി പോളിക്യാബ്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വയർ, കേബിൾ നിർമ്മാതാക്കളായ പോളിക്യാബ് അത്യാധുനിക ഇ-ബീം വയറുകൾ കേരള വിപണിയിലിറക്കി. വീടുകളിലെ വയറിംഗിന്റെ സുരക്ഷയും മികവും ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയും വിധം രൂപകൽപ്പന ചെയ്തിട്ടുള്ള ഇ-ബീം വയറുകൾ ഏറ്റവും പുതിയ ഇലക്ട്രോൺ ബീം ക്രോസ്-ലിങ്കിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. പൂർണമായും ഇന്ത്യയിൽ നിർമ്മിക്കുന്ന ഉത്പന്നമാണ് ഇ-ബീം വയറുകൾ. കൂടുതൽ കാലത്തെ നിരന്തര ഉപയോഗം മൂലം സംഭവിക്കാനിടയുള്ള തകരാറുകൾക്കെതിരെ മികച്ച ഇൻസുലേഷനും ഉയർന്ന പ്രതിരോധവും ഉറപ്പ് വരുത്തിയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
പോളിക്യാബ് ഇ-ബീം വയറുകൾ ഉപയോഗിച്ച് നാളെയുടെ വീടുകളും വാണിജ്യ ഇടങ്ങളും രൂപകൽപ്പന ചെയ്യാനാണ് പിന്തുണ നൽകുന്നതെന്ന് പോളിക്യാബ് ഇന്ത്യ എക്സിക്യുട്ടീവ് പ്രസിഡന്റും ബി2സി ചീഫ് ബിസിനസ് ഓഫീസറുമായ ഇശ്വിന്ദർ സിംഗ് ഖുറാന പറഞ്ഞു.