ശോഭീന്ദ്രം സേവ് മഴ യാത്ര

Sunday 13 July 2025 12:28 AM IST
പത്മശ്രീരാമൻ ചെറു വയൽ മഴയാത്ര ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ് ശോഭീന്ദ്രന്റെ സ്മരണയിൽ, സേവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പന്ത്രണ്ടാമത് മഴയാത്ര പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ കുറ്റ്യാടി കോകോനട്ട് സിറ്റി പ്രസിഡന്റ്‌ ഡോ ഇർഷാദ് മുഖ്യാതിഥിയായി. സുരേഷ് കുമാർ ഇ.കെ അദ്ധ്യക്ഷത വഹിച്ചു. ഷൗക്കത്ത് അലി എരോത്ത്.ആഷോ സമം, സെഡ്.എ സൽമാൻ, വി.പിഅഷ്‌റഫ്‌ , ഹാഫിസ് പൊന്നേരി, നാസർ തയ്യുള്ളതിൽ, സുമ പള്ളിപ്രം, നിർമ്മല ജോസഫ്, വി.പിറനീഷ്, രജീഷ് കെ. പുത്തഞ്ചേരി, പി.പി ആദിത്ത് പ്രസംഗിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മുപ്പതോളം സ്കൂളുകൾ പങ്കെടുത്ത യാത്രയിൽ വേഷവിദാനം, കലാരൂപങ്ങൾ തുടങ്ങിയവ മുൻനിർത്തി വിജയികളെ കണ്ടെത്തി.