വി.ഐ.ടിയിൽ ഫ്രഞ്ച് ലാംഗ്വേജ് ക്ലബ്ബ്
Sunday 13 July 2025 12:29 AM IST
ചെന്നൈ: വി.ഐ.ടി ചെന്നൈയിലെ ഫ്രഞ്ച് ലാംഗ്വേജ് ക്ലബ്ബിന്റെ ഉദ്ഘാടനം ഫ്രാൻസിന്റെ പുതുച്ചേരി, ചെന്നൈ കോൺസൽ ജനറൽ എറ്റിയെൻ റോളാംഗ് പിഗ്വ് നിർവഹിച്ചു. പുതിയ ബാച്ച് എം.ബി.എ വിദ്യാർത്ഥികളുടെ പ്രവേശനച്ചടങ്ങിലായിരുന്നു ഉദ്ഘാടനം.
വി. ഐ. ടി. സ്ഥാപകനും ചാൻസലറുമായ ഡോ. ജി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജി. വി. സെൽവം, പ്രോ വൈസ് ചാൻസലർ ഡോ. ടി. ത്യാഗരാജൻ, അഡീഷണൽ രജിസ്ട്രാർ ഡോ. പി. കെ. മനോഹരൻ എന്നിവരും ഫ്രഞ്ച് കോൺസുലേറ്റ് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. ചടങ്ങിൽ ഡി.എ.എൽ.എഫ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് അലയൻസ് ഫ്രാൻസ്വാ മദ്രാസുമായി വി.ഐ.ടി ചെന്നൈ ധാരണാപത്രത്തിൽ ഒപ്പുവച്ചു.