ഓണക്കാലത്ത് കോറമാണ്ടൽ തീരം വഴി യാത്ര ചെയ്യാം
റെയിൽവേയുടെ 33% സബ്‌സിഡി
കോഴിക്കോട്: ഓണാവധിക്കാലത്ത് ഇന്ത്യൻ റെയിൽവേയുടെ 33 ശതമാനം സബ്‌സിഡിയോടെ കോറമാണ്ടൽ തീരം വഴി ട്രെയിൻ യാത്ര നടത്താം. റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മേഖലയിലെ സേവന ദാതാവ് സൗത്ത് സ്റ്റാർ റെയിലിൻ്റെ ഭാഗമായ ടൂർ ടൈംസാണ് അവസരമൊരുക്കുന്നതെന്ന് ഡയറക്ടർ ജി.വിഘ്നേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഓഗസ്റ്റ് 28ന് ആരംഭിക്കുന്ന കോറമാണ്ടൽ തീരം വഴിയുള്ള 11 ദിവസത്തെ യാത്രയിൽ അരക്കു താഴ്വര, സുന്ദർബൻസ്, കൊൽക്കത്ത, ഭുവനേശ്വർ, ബോറ ഗുഹകൾ, വിശാഖപട്ടണം, കൊണാർക്ക് എന്നിവിടങ്ങൾ സന്ദർശിക്കാം. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടായ സുന്ദർബൻസിൽ രാത്രി താമസിക്കാം. കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാരെ കയറ്റും. ബുക്കിംഗ് ആരംഭിച്ചു.
അറിയിപ്പുകൾക്കായുള്ള പി.എ സിസ്റ്റംസ് ഓൺബോർഡ്, കോച്ച് സെക്യൂരിറ്റിയും ടൂർ മാനേജർമാരും, യാത്രാ ഇൻഷ്വറൻസ്, ഹോട്ടലുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സന്ദർശനവും വാഹനസൗകര്യങ്ങളും, അൺലിമിറ്റഡ് ദക്ഷിണേന്ത്യൻ ഭക്ഷണം എന്നിവയുണ്ടാകും.
ലഗേജ്: ആശങ്ക വേണ്ട
രാത്രി താമസത്തിനോ കാഴ്ചകൾ കാണുന്നതിനോ ആവശ്യമായ ലഗേജ് മാത്രം കൊണ്ടുപോയി ബാക്കി ട്രെയിനിൽ തന്നെ സുരക്ഷിതമായി വയ്ക്കാം. സൗത്ത് സ്റ്റാർ റെയിൽ - ടൂർ ടൈംസ് ഇതിനകം യാത്രകളിലൂടെ 20,475 തീർത്ഥാടകർക്കും മറ്റും സേവനം നൽകി. ബുക്കിംഗിന് വെബ്സെെറ്റ് www.tourtimes.in വിശദവിവരത്തിനും ബുക്കിംഗിനും ഫോൺ: 7305858585.
ടിക്കറ്റ് നിരക്ക് (രൂപ)
സ്ലീപ്പർ ക്ലാസ് - 26,700
തേർഡ് എ.സി ജനത - 29,800
തേർഡ് എ.സി - 36,700
സെക്കൻഡ് എ.സി - 44,600
ഫസ്റ്റ് എ.സി - 50,400