ദേശീയ പരീക്ഷ ഏജൻസി പിരിച്ചുവിടണം:സി.പി.ഐ
Sunday 13 July 2025 12:01 AM IST
ഇരിങ്ങാലക്കുട: വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസത്തിന്റെയും ഭാവി തകർക്കുന്ന ദേശീയ പരീക്ഷ ഏജൻസി പിരിച്ചുവിടണമെന്ന് സി.പി.ഐ തൃശൂർ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെയും വിദ്യാർത്ഥികളുടെ ഭാവിയെയും ദോഷകരമായി ബാധിക്കുംവിധം പരീക്ഷാസംവിധാനങ്ങൾ അടിക്കടി മാറ്റുന്നു. മോദി സർക്കാരിന്റെ പ്രധാന സംഭാവനകളിൽ ഒന്നായാണ് 2017ൽ എൻ.ടി.എ രൂപീകരിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്വതന്ത്ര സംവിധാനമാണ് ദേശീയ ടെസ്റ്റിംഗ് ഏജൻസി. ലോകത്തിലെ ഏറ്റവും വലിയ പരീക്ഷ ഏജൻസികളിലൊന്നാണിത്. ഇ.ഡിയെയും ഐ.ടിയെയും സി.ബി.ഐയെയും മൂക്കുകയറിട്ട് വരുതിയിലാക്കുന്ന മോദിസർക്കാർ പരീക്ഷ ഏജൻസിയെയും വഴിതെറ്റുക്കുകയാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി.