സോളാർ പ്ലാന്റുകൾ ഇല്ലാതാക്കരുത്: വി.ഡി.സതീശൻ

Sunday 13 July 2025 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സോളാർ വൈദ്യുതി പ്ലാന്റുകളുമായി ബന്ധപ്പെട്ട പുനരുപയോഗ ഊർജ്ജ ചട്ടഭേദഗതി പിൻവലിക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷനും സർക്കാരും തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മൂന്നു കിലോവാട്ട് ശേഷിയുള്ള സൗരോർജ്ജ പാളി സ്ഥാപിക്കുന്നതിന് ത്രീ ഫേസ് കണക്ഷൻ വേണമെന്നും അഞ്ച് കിലോവാട്ട് ഉത്പാദിപ്പിക്കുന്നവർ 30 ശതമാനം ബാറ്ററിയിൽ സംഭരിക്കണമെന്നുമാണ് കരട് ചട്ടഭേദഗതിയിലുള്ള നിർദ്ദേശം. ഉത്പാദിപ്പിക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിക്കും ഒരു രൂപ വീതം കെ.എസ്.ഇ.ബിക്ക് ചുങ്കം നൽകണമെന്നും മൂന്നു കിലോവാട്ടിന് മുകളിൽ ഉത്പാദിപ്പിക്കുന്നവർക്ക് നെറ്റ് മീറ്ററിംഗ് ഏർപ്പെടുത്തണമെന്നുമുള്ള നിർദ്ദേശം അംഗീകരിക്കാനാകില്ല. അങ്ങനെ വന്നാൽ സോളാർ പ്ലാന്റുകൾ പൂട്ടേണ്ടിവരും. വിപണിയിലില്ലാത്ത രണ്ടു കമ്പനികളുടെ ബാറ്ററികൾ ഉപയോഗിക്കണമെന്നുള്ള നിർദ്ദേശത്തിനു പിന്നിൽ അഴിമതിയുണ്ട്. വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ സ്വകാര്യ കമ്പനികളെ സഹായിച്ച് അഴിമതിക്ക് അവസരമുണ്ടാക്കരുത്. ജനവിരുദ്ധ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡി​ജി​റ്റ​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​ഴി​മ​തി; വി​ജി​ല​ൻ​സ് ​അ​ന്വേ​ഷി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​ഡി​ജി​റ്റ​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​സാ​മ്പ​ത്തി​ക​ ​ത​ട്ടി​പ്പും​ ​അ​ഴി​മ​തി​യും​ ​അ​ന്വേ​ഷി​ക്കാ​ൻ​ ​വി​ജി​ല​ൻ​സ് ​സം​ഘ​ത്തെ​ ​ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ക​ത്ത് ​ന​ൽ​കി. മു​ഖ്യ​മ​ന്ത്രി​ ​അ​ഭി​മാ​ന​ത്തോ​ടെ​ ​പ​റ​ഞ്ഞി​രു​ന്ന​ ​ഗ്രാ​ഫീ​ൻ​ ​പ​ദ്ധ​തി​യി​ൽ​ ​പ​ങ്കാ​ളി​യാ​ക്കി​യ​ ​ഇ​ന്ത്യ​ ​ഗ്ര​ഫീ​ൻ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ആ​ൻ​ഡ് ​ഇ​ന്നൊ​വേ​ഷ​ൻ​ ​സെ​ന്റ​ർ​ ​എ​ന്ന​ ​സ്വ​കാ​ര്യ​ ​ക​മ്പ​നി​ ​ഈ​ ​പ​ദ്ധ​തി​ ​സം​ബ​ന്ധി​ച്ച​ ​ഉ​ത്ത​ര​വ് ​ഇ​റ​ങ്ങി​യ​തി​നു​ ​ശേ​ഷ​മാ​ണ് ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ച​ത്.​ ​എ​ന്നി​ട്ടും​ ​ഔ​ദ്യോ​ഗി​ക​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കും​ ​മു​ൻ​പ് ​ഈ​ ​ത​ട്ടി​പ്പു​ ​സ്ഥാ​പ​ന​ത്തി​ന് ​മു​ൻ​കൂ​ർ​ ​പ​ണം​ ​കൈ​മാ​റി.​ ​കേ​ന്ദ്ര​ ​ഇ​ല​ക്ട്രേ​ണി​ക്സ് ​മ​ന്ത്രാ​ല​യം​ ​ന​ൽ​കു​ന്ന​ 94.​ 85​ ​കോ​ടി​ക്ക് ​പു​റ​മെ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നും​ ​പ​ദ്ധ​തി​യി​ൽ​ ​മു​ത​ൽ​മു​ട​ക്കു​ണ്ടെ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ക​ത്തി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.