ലഹരിവിരുദ്ധ വിമോചന നാടകം
Sunday 13 July 2025 12:42 AM IST
പത്തനംതിട്ട : ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പി.എൻ പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ലഹരിവിരുദ്ധ വിമോചന നാടകം കലഞ്ഞൂർ സർക്കാർ മോഡൽ ഹയർസെക്കൻഡറി സ്‌കൂളിൽ അരങ്ങേറി. സ്‌കൂൾ പ്രിൻസിപ്പൽ എം.സക്കീന ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് എസ്. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കേരള ജനമൈത്രി പൊലീസ് തിയേറ്റർ ഗ്രൂപ്പാണ് പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ എന്ന നാടകം അവതരിപ്പിച്ചത്. പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി സി കെ നസീർ, സ്‌റ്റേറ്റ് ജനമൈത്രി ഡ്രാമാ കോഡിനേറ്റർ മുഹമ്മദ് ഷാ, കൂടൽ സ്റ്റേഷൻ അഡീഷണൽ എസ്‌ഐ സുനിൽകുമാർ എന്നിവർ പങ്കെടുത്തു.