പ്രതിഷേധ സംഗമം

Sunday 13 July 2025 12:50 AM IST

പത്തനംതിട്ട : മന്ത്രി വീണാജോർജ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി പത്തനംതിട്ട ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആർ.എസ്.പി കേന്ദ്ര കമ്മിറ്റിയംഗം അഡ്വ.കെ.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ജോർജ് വറുഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.ജി പ്രസന്ന കുമാർ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ തോമസ് ജോസഫ്, ടി.എം സുനിൽകുമാർ, കലാനിലയം രാമചന്ദ്രൻ നായർ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ.പി മധുസൂദനൻ പിള്ള, സജി നെല്ലുവേലിൽ, പൊടി മോൻ കെ മാത്യു, പെരിങ്ങര രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.