സ്കൂളിൽ മോഷണശ്രമം
Sunday 13 July 2025 12:53 AM IST
തിരുവല്ല : നെടുമ്പ്രം പുതിയകാവ് ഗവ.ഹൈസ്കൂളിൽ മോഷണ ശ്രമം. സ്കൂളിലെ ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ റൂം അടക്കം കുത്തിത്തുറന്ന മോഷ്ടാക്കൾ ഏഴ് അലമാരകളുടെ ലോക്കറുകളുടെ പൂട്ടുകളും തകർത്തു. ഓഫീസ് റൂമിലെ പ്രധാന അലമാര കുത്തിതുറന്ന മോഷ്ടാക്കൾ ഉള്ളിൽ സൂക്ഷിച്ചിരുന്ന താക്കോൽക്കൂട്ടം ഉപയോഗിച്ചാണ് മറ്റ് അലമാരകൾ തുറന്നത്. പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണികളുടെ ഭാഗമായി ഇന്നലെ രാവിലെ എട്ടിന് തൊഴിലാളികൾ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്. പുളിക്കീഴ് പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എസ്.ഐ അടങ്ങുന്ന സംഘം പ്രാഥമിക പരിശോധന നടത്തി.