ആർ.രവീന്ദ്രൻ അനുസ്മരണം
Sunday 13 July 2025 12:59 AM IST
കോന്നി : സി.പി.ഐ നേതാവ് ആർ.രവീന്ദ്രൻ അനുസ്മരണം സംസ്ഥാന കൗൺസിൽ അംഗം പി.ആർ.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വിനീത് കോന്നി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.പി.മണിയമ്മ, മണ്ഡലം സെക്രട്ടറി എ.ദീപകുമാർ, കെ.രാജേഷ്, വിജയ വിൽസൺ, പി.സി.ശ്രീകുമാർ, ഡോ.എം.എൻ.രാജൻ, രാധാകൃഷ്ണൻ നായർ, മോഹനൻകുമാർ, ഹരികുമാർ, പി.വി.രാജൻ, അയ്യൂബ് ഖാൻ, തുഷാര ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.