ഇന്റർ പോളി കലോത്സവം, കൊട്ടിയം ശ്രീനാരായണ മുന്നിൽ

Sunday 13 July 2025 12:03 AM IST

അടൂർ : സംസ്ഥാന ഇന്റർ പോളി കലോത്സവത്തിൽ 153 പോയിന്റുമായി കൊട്ടിയം ശ്രീനാരായണ കോളേജിന്റെ മുന്നേറ്റം. 145 പോയിന്റ് നേടിയ തൃപ്രയാർ ശ്രീരാമ ഗവ.പോളിയാണ് രണ്ടാമത്. കലോത്സവം ഇന്ന് സമാപിക്കും. മൂകാഭിനയം, നാടോടി നൃത്തം, കഥാപ്രസംഗം, മോണോ ആക്ട്, വട്ടപ്പാട്ട് മത്സരങ്ങളാണ് ഇന്ന് നടക്കുക.

കാ​ർ​ത്തി​ക്ക് പാ​ടി​ ​ക​ല്യാ​ണി​ ​രാ​ഗ​ത്തിൽ

അ​ടൂ​ർ​ ​:​ ​കേ​ര​ള​ത്തി​ന്റെ​ ​സം​ഗീ​ത​സ​പ​ര്യ​യ്ക്ക് ​പ്ര​ശ​സ്ത​മാ​യ​ ​പാ​ല​ക്കാ​ടി​ന്റെ​ ​മ​ണ്ണി​ൽ​ ​നി​ന്ന് ​എ​ത്തി​യ​ ​കാ​ർ​ത്തി​ക്ക് ​ക​ല്യാ​ണി​ ​രാ​ഗ​ത്തി​ൽ​ ​രൂ​പ​ക​ ​താ​ള​ത്തി​ൽ​ ​"​ഹി​മാ​ദ്രി​സു​തേ​ ​പാ​ഹി​മാം​ ​വ​ര​ദേ​ ​പ​ര​ദേ​വ​തേ​ ​"​എ​ന്ന​ ​ശ്രു​തി​മ​ധു​ര​മാ​യ​ ​കീ​ർ​ത്ത​നം​ ​ആ​ല​പി​ച്ചു​നേ​ടി​യ​ത് ​ശാ​സ്ത്രീ​യ​ ​സം​ഗീ​ത​ത്തി​ൽ​ ​മി​ന്നും​നേ​ട്ടം.​ ​ല​ളി​ത​ ​ഗാ​ന​മ​ത്സ​ര​ത്തി​ൽ​ ​ദേ​വ​ഗാ​യി​കേ​ ​ഭാ​വ​ ​സം​ഗീ​ത​ ​ദാ​യി​കേ​ ​എ​ന്ന​ ​ഗാ​നം​ ​ആ​ല​പി​ച്ചു​ ​സെ​ക്ക​ന്റ് ​എ​ ​ഗ്രേ​ഡും​ ​കാ​ർ​ത്തി​ക്ക് ​സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ 12​ ​വ​ർ​ഷ​മാ​യി​ ​കാ​ർ​ത്തി​ക്ക് ​ശാ​സ്ത്രീ​യ​ ​സം​ഗീ​തം​ ​അ​ഭ്യ​സി​ക്കു​ന്നു​ണ്ട്.​ ​സം​ഗീ​ത​ജ്ഞ​നാ​യ​ ​ഷാ​ജി​ ​അ​യ​നി​ക്കാ​ടാ​ണ് ​കാ​ർ​ത്തി​ക്കി​ന്റെ​ ​ഗു​രു.​ ​ഗാ​യ​ക​നും​ ​വ​യ​ലി​നി​സ്റ്റു​മാ​യ​ ​സ​ഹോ​ദ​ര​ൻ​ ​രാ​ജു​ ​പ​ദ്മ​നാ​ഭ​നാ​ണ് ​സം​ഗീ​ത​മേ​ഖ​ല​യി​ൽ​ ​ചെ​റു​പ്പം​ ​മു​ത​ൽ​ ​ത​ന്റെ​ ​പ്ര​ചോ​ദ​ന​മെ​ന്ന് ​കാ​ർ​ത്തി​ക്ക് ​പ​റ​ഞ്ഞു.​ 2021​ ​ലെ​ ​ഐ​ ​ടി​ ​ഐ​ ​സം​സ്ഥാ​ന​ ​ക​ലോ​ത്സ​വ​ ​ക​ലാ​പ്ര​തി​ഭ​ ​കൂ​ടി​യാ​ണ്.​ ​പാ​ല​ക്കാ​ട്‌​ ​നൂ​റ​ണി​ ​ഗ്രാ​മ​ത്തി​ൽ​ ​സ​ര​സ്വ​തി​യി​ൽ​ ​എ​സ്.​വി​ ​പ​ദ്മ​നാ​ഭ​ന്റെ​യും​ ​മൈ​ഥി​ലി​യു​ടെ​യും​ ​മ​ക​നാ​ണ്.