വാളക്കോട് ശാഖയിൽ മെരിറ്റ് അവാർഡ് വിതരണം
Sunday 13 July 2025 12:10 AM IST
പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ വാളക്കോട് 785 -ാം നമ്പർ ശാഖയിലെ വിദ്യാഭ്യാസ പുരസ്കാര വിതരണവും പ്രതിഭകളെ ആദരിക്കലും യോഗം ഡയറക്ടർ ബോർഡ് അംഗവും മേഖലാ കൺവീനറുമായ എൻ.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു . ശാഖാ പ്രസിഡന്റ് വി.ഹരികുമാർ അദ്ധ്യക്ഷനായി. അന്തർദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ കത്ത മത്സരത്തിൽ വെങ്കലമെഡൽ ജേതാവ് മേഥാ ഷാനിനും അവാർഡ് നൽകി. യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ , കെ.വി.സുഭാഷ് ബാബു , ശാഖ വനിതാ സംഘം ഭാരവാഹികളായ ലേഖ സജീവ്, സുഷമ ഹരി , വത്സല രവി എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ജി.അനീഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് സോമരാജൻ നന്ദിയും പറഞ്ഞു.