ശിവഗിരിയിൽ ഇന്ന്

Sunday 13 July 2025 12:32 AM IST

ശിവഗിരി : ശ്രീനാരായണ ദിവ്യസത്സംഗത്തിന്റെയും ധ്യാനത്തിന്റെയും രണ്ടാം ദിനമായ ഇന്ന് ശാരദാ മഠം, മഹാസമാധി പീഠം എന്നിവിടങ്ങളിൽ സമൂഹപ്രാർത്ഥന നടക്കും. രാവിലെ 8ന് ഗുരുദേവൻ രചിച്ച ഹോമമന്ത്രം ഉരുവിട്ട് ശാന്തിഹവന യജ്ഞം. 10ന് ഗുരുദർശനത്തിന്റെ താത്വിക വിചാരവും ചരിത്രത്തിലെ വിവാദങ്ങളും എന്ന വിഷയത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ ക്ലാസ്. ഉച്ചയ്ക്ക് സമൂഹാർച്ചന, ഗുരുപൂജ, മഹാപ്രസാദ വിതരണം.