ഹാൻഡ് ലൂം ടെക്‌നോളജി പ്രോജക്ടിൽ ഒഴിവ്

Sunday 13 July 2025 1:17 AM IST

തിരുവനന്തപുരം: കേരള സർക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹാൻഡ് ലൂം ടെക്‌നോളജി -കണ്ണൂർ,ടെക്‌സ്റ്റൈൽ ഡിസൈനർമാർക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്ട് എൻ.ഐ.ഡികളിൽ നിന്ന് ടെക്‌സ്റ്റൈൽ ഡിസൈനിംഗ് കോഴ്സ് വിജയിച്ചവരും ഹാൻഡ് ലൂം ആൻഡ് ടെക്‌സ്റ്റൈൽ ടെക്‌നോളജി,ഹാൻഡ് ലൂം ടെക്‌നോളജി എന്നിവയിൽ ഡിഗ്രി/ ഡിപ്ലോമ ലെവൽ കോഴ്സ് വിജയിച്ചവരിൽ നിന്നും പ്രോജക്ട് അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു.ഡിസൈനിംഗിൽ 3-5 വർഷത്തെ പ്രവൃത്തിപരിചയം.അപേക്ഷകൾ തപാൽ വഴിയോ,നേരിട്ടോ സമർപ്പിക്കണം. ഇമെയിൽ വഴിയുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. അവസാന തീയതി 21ന് വൈകിട്ട് 5വരെ.അപേക്ഷ കവറിന് പുറത്ത് ‘ടെക്സ്റ്റൈൽ ഡിസൈനർക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം.ഫോൺ: 0497 2835390.