നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ

Sunday 13 July 2025 1:22 AM IST

കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ മോചനത്തിനായി ബോചെ.ദുബയിൽ ബിസിനസ് ചെയ്യുന്ന ഇ.സുധിൻ എന്ന യമൻ പൗരനും ബോചെയുടെ സുഹൃത്തായ അബ്ദുൾ റഹൂഫ് എന്ന ദുബയ് ബിസിനസുകാരനുമാണ് ഇടനിലക്കാരായി പ്രവർത്തിക്കുന്നത്. ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് മോചന ദ്രവ്യമായി ഒരു കോടി രൂപ നൽകും. ബാക്കി തുക സമാഹരിക്കാൻ നിമിഷ പ്രിയ ആക്ഷൻ കൗൺസിലും അബ്ദുൾ റഹീം നിയമസഹായ സമിതിയുമായി ആലോചിച്ച് തീരുമാനിക്കും. മോചന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ബോചെ ഉടൻ ഒമാനിലേക്ക് തിരിക്കും. ഇടനിലക്കാരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് യാത്ര. വധശിക്ഷ നീട്ടിവെക്കുന്നത് ഉൾപ്പെടെയുളള ആവശ്യങ്ങൾ പരിഗണിക്കുന്നതിനായി ഇടനിലക്കാർ പ്രാദേശിക നേതൃത്വവുമായി സംസാരിച്ചിട്ടുണ്ട്. ജാതിമത, കക്ഷി രാഷ്ട്രീയ ഭേദമന്യേ മലയാളികൾ ഒരുമിച്ച് നിന്നുകൊണ്ട് നിമിഷ പ്രിയയുടെ മോചനം സാദ്ധ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബോചെ പറഞ്ഞു.