ഇന്റർ പോളി കലോത്സവം, കൊട്ടിയം ശ്രീനാരായണ മുന്നിൽ

Sunday 13 July 2025 2:22 AM IST

അടൂർ: സംസ്ഥാന ഇന്റർ പോളി കലോത്സവത്തിൽ 153 പോയിന്റുമായി കൊട്ടിയം ശ്രീനാരായണ കോളേജിന്റെ മുന്നേറ്റം. 145 പോയിന്റ് നേടിയ തൃപ്രയാർ ശ്രീരാമ ഗവ. പോളിയാണ് രണ്ടാമത്. കലോത്സവം ഇന്ന് സമാപിക്കും. മൂകാഭിനയം, നാടോടി നൃത്തം, കഥാപ്രസംഗം, മോണോ ആക്ട്, വട്ടപ്പാട്ട് മത്സരങ്ങളാണ് ഇന്ന് നടക്കുക.