കർഷക കോൺഗ്രസ് സമര പ്രഖ്യാപന കൺവെൻഷൻ

Sunday 13 July 2025 1:23 AM IST

പടിഞ്ഞാറെകല്ലട: കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് കൃഷി ഇറക്കാനാകാതെ കർഷകർ ദുരിതത്തിലായിട്ടും സർക്കാർ നിസംഗത തുടരുകയാണെന്ന് കർഷക കോൺഗ്രസ് ആരോപിച്ചു. സംസ്ഥാന സർക്കാരിന് നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് അക്രമകാരികളായ വന്യജീവികളെ അമർച്ച ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കാഞ്ഞിരംവിള ഷാജഹാൻ ആവശ്യപ്പെട്ടു. കുന്നത്തൂർ നിയോജക മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കലാധരൻപിള്ള, സംസ്ഥാന മത്സ്യ കർഷക അവാർഡ് നേടിയ സേതുനാഥ് എന്നിവരെ അനുമോദിച്ചു.

യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ, കല്ലട വിജയൻ, ഡി.സി.സി ഭാരവാഹികളായ പി.കെ.രവി, കാഞ്ഞിരംവിള അജയകുമാർ, തോമസ് വൈദ്യൻ, അഡ്വ.ബി.തൃദീപ് കുമാർ, ദിനേഷ്ബാബു, തുണ്ടിൽ നൗഷാദ്, ബിനി അനിൽ, ചന്ദ്രൻ കല്ലട, ജോസ് വടക്കടം, ശാന്തകുമാരി, കൊമ്പിപ്പിള്ളിൽ സന്തോഷ്, സുരേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.