വാർഡ് സഭ കൂടാത്തതിൽ സി.പി.എം പ്രതിഷേധ ധർണ

Sunday 13 July 2025 1:24 AM IST

പുനലൂർ: പുനലൂർ നഗരസഭയിലെ താമരപ്പള്ളി വാർഡിൽ വാർഡ് സഭ കൂടാത്തതിൽ പ്രതിഷേധിച്ച് സി.പി.എം താമരപ്പള്ളി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കൂത്തനാടിയിൽ നടന്ന ധർണ ലോക്കൽ കമ്മറ്റി സെക്രട്ടറി എസ്.സതേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം റാണി ജേക്കബ്, ബ്രാഞ്ച് സെക്രട്ടറി സുരേഷ്, ജേക്കബ് എന്നിവർ സംസാരിച്ചു. വാർഡ് സഭ കൗൺസിലർ വിളിച്ച് കൂട്ടാത്തപക്ഷം നഗരസഭ അധികാരികൾ നേരിട്ട് വിളിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ പറഞ്ഞു.