കേരളത്തിന്റെ എ.എം.ആർ പ്രവർത്തനം ആഗോള ശ്രദ്ധയിൽ
Sunday 13 July 2025 1:24 AM IST
തിരുവനന്തപുരം: കേരളത്തിന്റെ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ) പ്രവർത്തനങ്ങൾ ആഗോള ശ്രദ്ധയിൽ. അമേരിക്കൻ സൊസൈറ്റി ഫോർ ഹെൽത്ത് കെയർ എപിഡമോളജിയുടെ ജേണലിൽ കേരളത്തിലെ പ്രവർത്തനങ്ങൾ പ്രസിദ്ധീകരിച്ചതോടെയാണിത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസാണ് പ്രസാധകർ. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മൂലം രോഗാണുക്കൾ മരുന്നിന് മേൽ ആർജിക്കുന്ന പ്രതിരോധമാണ് ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്. ഇതിനെതിരെ കേരളം കൈവരിച്ച നേട്ടങ്ങളെ വിവരിക്കുന്നതാണ് ലേഖനം. ആദ്യമായാണ് എ.എം.ആർ വിഷയം സംബന്ധിച്ച ലേഖനം ആഗോള അംഗീകാരമുള്ള അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധീകരിക്കുന്നത്. കേരളത്തിനിത് അഭിമാനകരമായ കാര്യമാണിതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.