പ്രാദേശിക പരിസ്ഥിതി കൂട്ടായ്മകൾ ശക്തിപ്പെടണം

Sunday 13 July 2025 1:26 AM IST

കൊല്ലം: അഷ്ടമുടി കായലിന്റെയും ശാസ്താംകോട്ട തടാകത്തിന്റെയും അതിജീവനം ഉറപ്പാക്കാൻ പ്രാദേശിക പരിസ്ഥിതി കൂട്ടായ്മകൾ ശക്തിപ്പെടണമെന്ന് ലീഗ് ഫോർ എൻവയോൺമെന്റ് പ്രൊട്ടക്ഷൻ സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എയുമായ അഡ്വ. കെ.എൻ.എ ഖാദർ അഭിപ്രായപ്പെട്ടു.

കൊല്ലം പ്രസ് ക്ലബ്‌ ഹാളിൽ പരിസ്ഥിതി സമിതി ജില്ലാ പ്രസിഡന്റ് ശരീഫ് ചന്ദനത്തോപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിസ്ഥിതി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി രചനാ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും ചിത്ര പ്രദർശനവും പരിസ്ഥിതി പ്രവർത്തകരെ ആദരിക്കലും നടന്നു. അഡ്വ. സുൽഫിക്കർ സലാം, അഡ്വ. ബോറീസ് പോൾ, ഡോ. മുംതാസ്, ഇഞ്ചക്കാട് ബാലചന്ദ്രൻ, ഡോ. അഷറഫ് ഷാ, ഡോ. പെട്രീഷ്യ ജോൺ, രാമാനുജൻ തമ്പി, മുബീന അഷ്ടമുടി, ഷാജഹാൻ ഇല്ലം തുടങ്ങിയവർ സംസാരിച്ചു. പരിസ്ഥിതി സമിതി സെക്രട്ടറി അസീം പത്തനാപുരം സ്വാഗതവും മാജിതാ വഹാബ് നന്ദിയും പറഞ്ഞു.