റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്
Sunday 13 July 2025 1:33 AM IST
വളപട്ടണം:കണ്ണൂർ വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി.വളപട്ടണം കണ്ണപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് കല്ലുകൾ കണ്ടെത്തിയത്.വന്ദേഭാരത് കടന്നുപോകും മുമ്പാണ് ട്രാക്കിൽ കല്ല് കണ്ടെത്തിയത്.സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.വെള്ളിയാഴ്ച പുലർച്ചെ വളപട്ടണത്ത് റെയിൽവേ ലൈനിൽ കോൺക്രീറ്റ് സ്ളാബ് വച്ചത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടതോടെയാണ് വൻ അപകടം ഒഴിവായത്. പിന്നാലെയാണ് അട്ടിമറി ശ്രമം ആവർത്തിച്ചത്.