പോപ്പുലർ ഫ്രണ്ട് സ്വത്ത്: എൻ.ഐ.എ അപ്പീലിന്

Sunday 13 July 2025 1:38 AM IST

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പത്ത് സ്വത്തുവകകൾ കണ്ടുകെട്ടിയത് റദ്ദാക്കിയ കൊച്ചിയിലെ എൻ.ഐ.എ കോടതി വിധിക്കെതിരെ എൻ.ഐ.എ അപ്പീൽ നൽകും. ജൂൺ 30ലെ കോടതി ഉത്തരവ് കഴിഞ്ഞ ദിവസമാണ് വെളിച്ചത്തുവന്നത്.

ജപ്തി നടപടികളെ ചോദ്യംചെയ്ത് സ്വത്തിന്റെ അവകാശികളും ട്രസ്റ്റികളും സമർപ്പിച്ച അപ്പീലിലായിരുന്നു വിധി. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനത്തിന് ഈ സ്വത്തുക്കൾ ഉപയോഗിക്കുന്നുവെന്ന എൻ.ഐ.ഐ വാദം കോടതി തള്ളി.