പോക്സോ: കോതമംഗലത്ത് സി​.പി​.എം നേതാവ് അറസ്റ്റി​ൽ

Sunday 13 July 2025 1:39 AM IST

കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവും കോതമംഗലം നഗരസഭയിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ മലയൻകീഴ് കുടിയാട്ട് വീട്ടിൽ കെ.വി. തോമസ് അറസ്റ്റി​ൽ. ഇന്നലെ വൈകി​ട്ട് കീഴടങ്ങുകയായി​രുന്നു. ഇയാൾ മുമ്പും പീഡനക്കേസി​ൽ പ്രതി​യായി​ട്ടുണ്ട്. എട്ടാം വാർഡ് കൗൺ​സി​ലറും മലയൻകീഴ് ബ്രാഞ്ച് സെക്രട്ടറി​യും കോതമംഗലം ഈസ്റ്റ് ലോക്കൽ കമ്മി​റ്റി​യംഗവുമാണ്. സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന ബന്ധുക്കളുടെ പരാതിയിൽ വെള്ളി​യാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴി​ഞ്ഞ വർഷം മാർച്ച് മുതൽ മൂന്നുവട്ടം ഇയാൾ പെൺ​കുട്ടി​യെ കടന്നുപി​ടി​ക്കുകയും മോശമായി​ സംസാരി​ക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.പാർട്ടി​ പ്രാഥമി​ക അംഗത്വത്തി​ൽ നി​ന്ന് തോമസിനെ കോതമംഗലം ഏരി​യാ സെക്രട്ടറി പുറത്താക്കി​. കൗൺ​സി​ലർ സ്ഥാനം രാജി​വയ്ക്കാനും ആവശ്യപ്പെട്ടി​ട്ടുണ്ട്. ബന്ധുവായ യുവതിയെ പീഡിപ്പിച്ചെന്ന കേസിലും പ്രതിയാണ് തോമസ്. യുവതിയുടെ അടുത്ത ബന്ധുവിനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ കേസ് നിലനിൽക്കെയാണ് ബിൽഡിംഗ് കൺസ്ട്രക്ഷൻ കോൺട്രാക്ടർ കൂടിയായ തോമസിനെ കഴിഞ്ഞ സമ്മേളനത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റിയംഗമായി തിരഞ്ഞെടുത്തത്.