കെ.സി.അജയകുമാർ ഹിന്ദി ഉപദേശകസമിതി അംഗം
Sunday 13 July 2025 1:41 AM IST
തിരുവനന്തപുരം: മലയാളം, ഹിന്ദി സാഹിത്യകാരനും വിവർത്തകനുമായ കെ.സി.അജയകുമാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഹിന്ദി ഉപദേശകസമിതിയിൽ സർക്കാരിതര അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഭരണഘടനപ്രകാരം ഹിന്ദി ഔദ്യോഗിക ഭാഷയെന്ന നിലയിലുള്ള നയങ്ങളുടെയും ഔദ്യോഗിക ഭാഷാ വകുപ്പ് പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളുടെയും നടപ്പിലാക്കൽ അവലോകനം ചെയ്യുന്നതാണ് ചുമതല. ഹിന്ദി ഇതര പ്രദേശത്തെ ഹിന്ദി എഴുത്തുകാർക്കുള്ള കേന്ദ്ര പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാഡമി വിവർത്തന പുരസ്കാരം, വിശ്വഹിന്ദി സമ്മാനം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. അഖിലഭാരതീയ സാഹിത്യ പരിഷത്തിന്റെ കേരളഘടകമായ ആർഷസാഹിത്യ പരിഷത്തിന്റെ അദ്ധ്യക്ഷനാണ്.