'ഭാര്യ കാമുകനൊപ്പം ഒളിച്ചോടി'; വിവാഹമോചനത്തിന് പിന്നാലെ യുവാവ് ചെയ്തത്, വീഡിയോ

Sunday 13 July 2025 5:21 PM IST

ദിസ്‌പുർ: വിവാഹമോചനത്തിന് പിന്നാലെ പാലിൽ കുളിച്ച് യുവാവ്. ലോവർ അസമിലെ നൽബാരി ജില്ലക്കാരനായ മാനിക് അലിയാണ് പാലിൽ കുളിച്ചത്. ഇയാൾ ഭാര്യയിൽ നിന്ന് നിയമപരമായി വേർപിരിഞ്ഞതിന് പിന്നാലെ പാലിൽ കുളിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വെെറലായി. ഇന്ന് മുതൽ താൻ സ്വതന്ത്രനാണെന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് പാലിൽ കുളിക്കുന്നത്.

ഭാര്യ അവളുടെ കാമുകനുമായി പലതവണ ഒളിച്ചോടിയിരുന്നു. കുടുംബ സമാധാനത്തിന് വേണ്ടി താൻ ഒന്നും മിണ്ടിയില്ല. അഭിഭാഷകൻ വിവാഹമോചനം നിയമപരമായി പൂർത്തിയായതായി അറിയിച്ചു. അതിനാൽ സ്വാതന്ത്ര്യം ആഘോഷിക്കാൻ താൻ പാലിൽ കുളിക്കുന്നുവെന്നാണ് മാനിക് അലി വീഡിയോയിൽ പറയുന്നത്. നാലു ബക്കറ്റ് (40 ലിറ്റർ)​ പാലാണ് ഇതിനായി മാനിക് ഉപയോഗിച്ചത്.