പ്രവാസി കുടുംബ സംഗമം നാളെ

Monday 14 July 2025 12:25 AM IST
എം.എസ്.എസ്

കോഴിക്കോട് : മുസ്ലീം സർവീസ് സൊസൈറ്റി (എം.എസ്.എസ് ) യുടെ ആഭ്യമുഖ്യത്തിൽ പ്രവാസി കുടുംബ സംഗമം നാളെ നടക്കും. എം.എസ്.എസ് ഓഡിറ്റോറിയത്തിൽ രാവിലെ 9 .30 ന് ആരംഭിക്കുന്ന സംഗമം ഡോ. അബ്ദു സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. പസിഡണ്ട് ഡോ. പി ഉണ്ണീൻ അദ്ധ്യക്ഷത വഹിക്കും. പ്രവാസികളിൽ സാമൂഹ്യ സേവന രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച എം.പി.മുഹമ്മദ് ഷാഫി (ഖത്തർ), കെ.പി.ഷംസുദ്ദീൻ (ദുബായ്), ടി.കെ.അബ്ദുൽ നാസർ (ചെന്നൈ), അക്കര മുഹമ്മദ് അബ്ദുൽ അസീസ് (ഖത്തർ) , പി.എം .അമീർ അലി (ജിദ്ദ) എന്നിവരെ ആദരിക്കും.