സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്
Sunday 13 July 2025 6:46 PM IST
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ മാവേലിപുരം ഡിവിഷനിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ഹിമ ഐ ക്ലിനിക്, ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡ്, നന്മ 24 എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. സിനിമാതാരം കൈലാഷ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഉണ്ണി കാക്കനാട് അദ്ധ്യക്ഷത വഹിച്ചു. കാഴ്ച പരിമിതിയുള്ള 60 വയസിന് മുകളിലുള്ളവർക്ക് അടുത്ത ആഴ്ച സൗജന്യമായി കണ്ണടകൾ നൽകും. തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ രാധാമണി പിള്ള മുഖ്യാതിഥിയായിരുന്നു. എബിലാൽ ജോയ്, ഡോ. ഹിമ ജോസ്, റാഷിദ് ഉള്ളംപിള്ളി, സി.സി. വിജു, ജെറാൾഡ്. എ. മിറാൻഡാ, ജിപ്‌സൻ ജോളി തുടങ്ങിയവർ സംസാരിച്ചു.