മുനമ്പം സമരം: പിന്തുണ
Sunday 13 July 2025 6:55 PM IST
വൈപ്പിൻ: കേരളത്തിന്റെ മനസാക്ഷി മുനമ്പം തീരദേശ ജനതയോടൊപ്പമാണെന്നും മുനമ്പം ഭൂപ്രശ്‌നം പരിഹരിക്കാൻ കേരള കോൺഗ്രസ് ഇടപെടുമെന്നും കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാനുമായ ഡോ. സ്റ്റീഫൻ ജോർജ് പറഞ്ഞു. മുനമ്പം ഭൂസമരത്തിന്റെ 273-ാം ദിനത്തിൽ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോമി കെ. തോമസ്,എം.വി. ഫ്രാൻസിസ്, അഡ്വ. വി.വി. ജോഷി, ജോയ് മുളവരിക്കൽ, ഡെൻസൺ ജോർജ്, ജോസി പി. തോമസ്, ഫാ. ആന്റണി സേവ്യർ തറയിൽ, ജോസഫ് റോക്കിപാലക്കൽ, ജോസഫ് ബെന്നി കുറുപ്പശ്ശേരി എന്നിവർ ചടങ്ങിൽ സംസാരിച്ചു.