എം.എസദാനന്ദൻ അനുസ്മരണം
Sunday 13 July 2025 6:55 PM IST
പള്ളുരുത്തി: സി.പി.എം നേതാവ് എം.എ. സദാനന്ദൻ അനുസ്മരണവും അദ്ദേഹത്തിന്റെ ജീവിത കഥ ആസ്പദമാക്കി ദീപം വത്സൻ രചിച്ച പുസ്തകത്തിന്റെ കവർ പേജ് പ്രകാശനവും നടത്തി. ടി.പി. പീതാംമ്പരൻ ഉദ്ഘാടനം ചെയ്തു. വി.എ.ശരവണൻ അദ്ധ്യക്ഷനായി. മുൻമേയർ സൗമിനി ജയിൻ മുഖ്യ പ്രഭാഷണം നടത്തി. മുൻ ഡപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, തമ്പി സുബ്രഹ്മണ്യം, പി. രാജേഷ്, അഡ്വ. തോമസ് മൈക്കിൾ , വി.കെ.സുദേവൻ, സുബൈർ പള്ളുരുത്തി, എ.ജെ. ജയിംസ്, കെ. വി.എസ്. ബോസ്, പി.പി. സാജു , വി. മുരളീധരൻ തുടങ്ങിയവർ സംബന്ധിച്ചു.