ഇടക്കൊച്ചി സഹ. ബാങ്ക് അവാർഡ്

Sunday 13 July 2025 7:13 PM IST

പള്ളുരുത്തി: ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബാങ്ക് അംഗങ്ങളുടെ കുട്ടികൾക്കും ഇടക്കൊച്ചി ഗവ. ഹൈസ്കൂളിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും ക്യാഷ് അവാർഡും മെമന്റോയും നൽകി ആദരിച്ചു. ജില്ലാ കളക്ടർ എൻ. എസ്.കെ.ഉമേഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോയുടെ അദ്ധ്യക്ഷനായി. കൗൺസിലർമാരായ ജീജ ടെൻസൻ, അഭിലാഷ് തോപ്പിൽ, സഹകരണ സംഘം അസി. രജിസ്ട്രാർ ഷീബ.വി.എൻ. , അഡ്വ. ശ്യാം കെ.പി., ബാങ്ക് സെക്രട്ടറി പി.ജെ. ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.