നോവൽ ചർച്ചയും മുഖാമുഖവും

Sunday 13 July 2025 7:23 PM IST

മട്ടാഞ്ചേരി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ വായന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ “ഡയാസ്പൊറ” എന്ന നോവൽ ചർച്ചയും നോവലിസ്റ്റുമായി മുഖാമുഖവും സംഘടിപ്പിച്ചു. കൊച്ചിയിലെ ജൂതന്മാരുടെ കഥ പറയുന്ന ഡയാസ്പൊറ എന്ന നോവൽ എഴുതുവാനുണ്ടായ സാഹചര്യങ്ങളും കഥാപാത്രങ്ങളുടെ രൂപീകരണത്തെക്കുറിച്ചും നോവലിസ്റ്റ് വി. സുരേഷ് കുമാർ വിശദീകരിച്ചു. ചരിത്രകാരനായ ക്രിസ്റ്റഫർ മാളിയേക്കൽ ആമുഖ പ്രഭാഷണം നടത്തി. ജോർജ്ജ് ജോസഫ് കെ., താഹ ഇബ്രാഹിം, വർഗീസ് തോമസ്, പി.എസ്. പ്രമോദ്, ഹാരിസ് അബൂ, ശ്രീകാന്ത് മട്ടാഞ്ചേരി, കാർത്തിക സുനിൽ, സൈനുദ്ദീൻ, എം. എം. സലീം, പ്രീത സജ്കുമാർ, സുൽഫത്ത് ബഷീർ, രമേശ് അമരാവതി, സി. എസ്. ജോസഫ് എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു.