അനുസ്മരണം സംഘടിപ്പിച്ചു

Monday 14 July 2025 12:05 AM IST
പടം : കെ വി ശ്രീധരൻ സ്മാരക ഗ്രന്ഥശാലാ പുരസ്കാരം മണ്ണൂർ സർവ്വോദയ ഗ്രന്ഥശാലയ്ക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗവാസ് സമ്മാനിക്കുന്നു.

ഫറോക്ക്: പൂതേരി കോരുജിയെയും കെ.വി ശ്രീധരനെയും സി.പി.ഐ ഫറോക്ക് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. സി.പി.ഐ കോഴിക്കോട് ജില്ല അസി. സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി ഗവാസ് ഉദ്ഘാടനം ചെയ്തു. വിജയകുമാർ പൂതേരി അദ്ധ്യക്ഷത വഹിച്ചു. കെ.വി ശ്രീധരൻ്റെ ഓർമ്മയ്ക്കായി മികച്ച ഗ്രന്ഥശാലയ്ക്ക് ഏർപ്പെടുത്തിയ പുരസ്കാരം മണ്ണൂർ സർവ്വോദയ വായനശാല പ്രസിഡന്റ് പി സുനിൽ കുമാർ ഏറ്റുവാങ്ങി. എം.എ ബഷീർ, ബാബുരാജ് കാട്ടീരി, കണ്ണാമ്പുറത്ത് അച്ചുതൻ, ബാബുരാജ് നരിക്കുനി, ഒ ഭക്തവത്സലൻ, പി സുനിൽ കുമാർ, സി.പി ശ്രീധരൻ,

ലിജി ഷാജി പ്രസംഗിച്ചു.