അനുസ്മരണവും മെറിറ്റ് ഡേയും

Monday 14 July 2025 12:06 AM IST
ചെലവൂർ വേണു

ചെലവൂർ: സംസ്കാര ചെലവൂരിന്റെ നേതൃത്വത്തിൽ ചെലവൂർ വേണു അനുസ്മരണവും മെറിറ്റ് ഡേയും സംഘടിപ്പിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ചടങ്ങ് ഉദ്ഘടാനം ചെയ്തു. ചെലവൂർ വേണുവിന്റെ കലാ സാഹിത്യ - ചലച്ചിത്ര മേഖലകളിലെ സംഭാവനകളെ അനുസ്മരിച്ചു കൊണ്ട് കാർട്ടൂണിസ്റ്റ് എ ഹമീദ് സംസാരിച്ചു. വാർഡ് കൗൺസിലർ അഡ്വ:സി എം ജംഷീർ അദ്ധ്യക്ഷത വഹിച്ചു. ചെലവൂർ മെറിറ്റ് ഡേ പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു . ഡോ:ഡിനോജ്‌ സെബാസ്റ്റ്യൻ, എ മൂസഹാജി, നിതിൻ ടി, ബബിത ഷംനവാസ് എന്നിവർ പ്രസംഗിച്ചു.