നിവേദനം നൽകി
കോഴിക്കോട്: നാലുവർഷ ബിരുദ പദ്ധതി നടപ്പുക്കുന്നതുമായി ബന്ധപ്പെട്ട് അദ്ധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ഗവ. കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലറെ കണ്ട് ആവശ്യപ്പെട്ടു. അവസാന വർഷ വിദ്യാർത്ഥികളുടെതല്ലാത്ത പരീക്ഷകളും മൂല്യനിർണയ ക്യാമ്പുകളും വേനലവധിക്കാലത്ത് നടത്തരുത്. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംഘടനാ പ്രതിനിധികളുടെ യോഗം അടിയന്തരമായി വിളിക്കണമെന്നും ആവശ്യപ്പെട്ടു. സ്ഥാപിത താത്പര്യക്കാരുടെ ബുക്കുകൾ സിലബസിൽ തിരുകിക്കയറ്റരുതെന്നും ആവശ്യപ്പെട്ടു. പ്രൊഫ. ജാഫർ സാദിഖ്, പ്രൊഫ. ലിയാഖത്ത് അലി, ഡോ.രമ, പ്രൊഫ.രാജേഷ്, ഡോ.സുദീപ്, ഡോ.നിധീഷ് ഉണ്ണികൃഷ്ണൻ പങ്കെടുത്തു.