കർഷക സംഘം മേഖലാ സമ്മേളനം
Monday 14 July 2025 12:18 AM IST
മേപ്പയ്യൂർ: കർഷക സംഘം മേപ്പയ്യൂർ നോർത്ത് മേഖലാ സമ്മേളനം കർഷക സംഘം ഏരിയാ സെക്രട്ടറി എം. വിശ്വൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. ചന്ദ്രൻ, എം.കെ. സുമതി, എൻ.ശ്രീധരൻ എന്നിവർ നിയന്ത്രിച്ചു. ആർ.വി. അബ്ദുറഹിമാൻ, വി.പി. ശിവദാസൻ, വി.മോഹനൻ, ദിവാകരൻ, എ.കെ. വസന്ത, കെ രതീഷ്, സി.ടി. പ്രതീഷ് പ്രസംഗിച്ചു. ഭാരവാഹികളായി ആർ.വി. അബ്ദുറഹിമാൻ (പ്രസിഡൻ്റ് ) എൻ. ശ്രീധരൻ, കെ.രതീഷ് (വൈസ് പ്രസിഡൻ്റുമാർ) വി.പി ശിവദാസ് (സെക്രട്ടറി) കെ.പി. രവി, കെ.കെ. രാഘവൻ, നിഷ സ്മാർത്ത (ജോയൻ്റ് സെക്രട്ടറിമാർ) എൻ.കെ. ചന്ദ്രൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.