പ്രതിഷേധ ധർണ

Monday 14 July 2025 12:20 AM IST
പൊതു സ്ഥാപനങ്ങൾ മേപ്പയ്യൂർ ടൗണിൽ നിന്നും മാറ്റുന്നതിനെതിരെ യൂത്ത് കോൺഗ്രസ് മേപ്പയ്യൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഡിസിസി ജനറൽ സെക്രട്ടറി പി കെ രാഗേഷ് ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: മേപ്പയ്യൂർ പൊലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള പൊതു സ്ഥാപനങ്ങൾ മേപ്പയ്യൂർ ടൗണിൽ നിന്നും മാറ്റുന്നതിനെതിരെ യൂത്ത് കോൺഗ്രസ് മേപ്പയ്യൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ അനുരാഗ് അദ്ധ്യക്ഷത വഹിച്ചു. ഇ അശോകൻ, പി.കെ അനീഷ്, നിതിൻ വിളയാട്ടൂർ, അശ്വിൻ വട്ടക്കണ്ടി, ഇ.കെ മുഹമ്മദ് ബഷീർ, ഷബീർ ജന്നത്ത്, സി.എം ബാബു, പറമ്പാട്ട് സുധാകരൻ, പ്രസന്ന കുമാരി, എം.എം അർഷിന പ്രസംഗിച്ചു. അർഷാദ് മഞ്ഞകുളം, ഷാഫി.പി, സൂര്യ ശങ്കർ എന്നിവർ നേതൃത്വം നൽകി.