ഈ നാളുകാർ അനിശ്ചിതാവസ്ഥ തരണം ചെയ്യും, അറിയാം നിങ്ങളുടെ ഇന്ന്
മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ) ചുമതലകൾ വർദ്ധിക്കും. ചെലവിനങ്ങൾ നിയന്ത്രണം. പരിശ്രമം വേണ്ടിവരും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ) വിദഗ്ദ്ധോപദേശം സ്വീകരിക്കും. വിദേശ യാത്രയ്ക്ക് അവസരം. മംഗള കർമ്മങ്ങളിൽ സജീവം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം) സഹപ്രവർത്തകരുടെ സഹകരണം. മനോവിഷമം അകലും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം) ബന്ധുവിന് സാമ്പത്തിക സഹായം. ഉന്നത വിജയം. ഉപരിപഠനത്തിന് അവസരം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം) ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങും. അന്തിമമായ പദ്ധതി സമർപ്പിക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം) മനോവിഷമം അകലും. സാമ്പത്തിക സഹായം ലഭിക്കും. അനിശ്ചിതാവസ്ഥ തരണം ചെയ്യും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി) അപര്യാപ്തത മനസിലാക്കും. തീർത്ഥയാത്രയ്ക്ക് അവസരം. പ്രതിഭാ സംഗമത്തിൽ പങ്കെടുക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട) കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. സേവന സാമർത്ഥ്യമുണ്ടാകും. പൊതുജനാംഗീകാരം ലഭിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക) വ്യാപാര വ്യവസായങ്ങൾക്ക് തുടക്കം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ഉപകാരങ്ങൾ ലഭിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി). വിപരീത പ്രതികരണങ്ങൾ ഉണ്ടാകും. മനോവിഷമം അകലും. യുക്തിസഹമായി പ്രവർത്തിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക) പ്രവർത്തന ശൈലിയിൽ മാറ്റം. ജീവിത പങ്കാളിയോട് ആദരവ്. അഭിലാഷങ്ങൾ സഫലമാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി). സംസർഗ ഗുണത്താൽ സദ്ചിന്ത മാതാപിതാക്കളെ അനുസരിക്കും. ലക്ഷ്യപ്രാപ്തി നേടും.