വിഴിഞ്ഞം തുറമുഖം വന്നതോടെ കേരളം ലോകത്തിന്റെ നെറുകയിൽ: വി.എൻ വാസവൻ

Monday 14 July 2025 12:32 AM IST
ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ അക്ഷരമുദ്ര പുരസ്കാരം വാങ്ങാൻ എത്തിയ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി മന്ത്രി വി.എൻ വാസവൻ

കോ​ഴി​ക്കോ​ട്:​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​യ​തോ​ടെ​ ​കേ​ര​ളം​ ​ലോ​ക​ത്തി​ന്റെ​ ​നെ​റു​ക​യി​ലേ​ക്ക് ​ഉ​യ​ർ​ന്നെ​ന്ന് ​തു​റ​മു​ഖ​ ​ ​മ​ന്ത്രി​ ​വി.​എ​ൻ​ ​വാ​സ​വ​ൻ​ ​പ​റ​ഞ്ഞു.​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​മ​ല​യാ​ളി​ ​അ​സോ​സി​യേ​ഷ​ന്റെ​ ​(​എയ്മ​)​ 18​-ാം​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ എ.​ഐ.​എം.​എ​ ​യു​ടെ​ ​അ​ക്ഷ​ര​മു​ദ്ര​ ​പു​ര​സ്കാ​രം​ ​ഗാ​ന​ര​ച​യി​താ​വ് ​ശ്രീ​കു​മാ​ര​ൻ​ ​ത​മ്പി​ക്ക് ​മ​ന്ത്രി​ ​വി.​എ​ൻ​ ​വാ​സ​വ​ൻ​ ​സ​മ്മാ​നി​ച്ചു.​ ​ഗോ​കു​ലം​ ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാ​ൻ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ​ ​ച​ട​ങ്ങി​ൽ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​എ​ൻ.​കെ​ ​പ്രേ​മ​ച​ന്ദ്ര​ൻ​ ​എം.​പി​ ​എ.​ഐ.​എം.​എ​ ​ഭ​വ​ന​ത്തി​ന്റെ​ ​താ​ക്കോ​ൽ​ദാ​നം​ ​നി​ർ​വ​ഹി​ച്ചു.​ ​വ​യ​നാ​ട് ​പു​ന​ര​ധി​വാ​സ​ത്തി​ന് ​വീ​ട് ​നി​ർ​മാ​ണ​ത്തി​നാ​യു​ള്ള​ ​തു​ക​ ​തോ​ട്ട​ത്തി​ൽ​ ​ര​വീ​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​യ്ക്ക് ​കെെ​മാ​റി.​ ​പി.​വി​ ​ച​ന്ദ്ര​ൻ,​ ​കെ.​ആ​ർ​ ​മ​നോ​ജ്,​ ​എ.​കെ​ ​പ്ര​ശാ​ന്ത് ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.