വ്യാപാരി വ്യവസായി സമിതി കൺവെൻഷൻ
കാഞ്ഞങ്ങാട്: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ അജാനൂർ യൂണിറ്റ് കൺവെൻഷൻ ജില്ലാ സെക്രട്ടറി ടി.വി ബാലൻ ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന സാമ്പത്തിക സഹായ പദ്ധതിയായ വ്യാപാരി മിത്ര പദ്ധതിയിൽ മുഴുവൻ അംഗങ്ങളെയും പങ്കാളിയാക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചു. അടോട്ട് ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം അനുവദിക്കണമെന്നും കാഞ്ഞങ്ങാട്-രാവണീശ്വരം കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.വി സുകുമാരൻ പദ്ധതി വിശദീകരണം നടത്തി. പ്രസിഡന്റ് കെ.വി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം. ഗംഗാധരൻ, ഷബീർ ഹസ്സൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സുരേഷ് വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ.വി സുരേന്ദ്രൻ (പ്രസിഡന്റ്), കെ.വി സുരേഷ് (സെക്രട്ടറി), ഷബീർ ഹസ്സൻ (ട്രഷറർ), വി.വി സുഗതൻ (വ്യാപാരി മിത്ര യൂണിറ്റ് ട്രസ്റ്റ്), സൗമ്യ പ്രമോദ് (കൺവീനർ).