ബി.ജെ.പി കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
Monday 14 July 2025 12:10 AM IST
കാസർകോട്: ബി.ജെ.പി വോർക്കാടി പഞ്ചായത്ത് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം മുൻ ജില്ലാ അദ്ധ്യക്ഷൻ രവീശ തന്ത്രി കുണ്ടാർ നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി പതാക ഉയർത്തി. നിരവധി പ്രവർത്തകരുടെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്നും ഡോ. ശ്യാമപ്രസാദ് മുഖർജിയും ദീൻദയാൽ ഉപാധ്യായയും കൈമാറിയ ദീപം കൂടുതൽ ശോഭയോടെ ജ്വലിപ്പിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ വോർക്കാടി പഞ്ചായത്തിൽ ബി.ജെ.പി ഭരണം പിടിക്കുമെന്നും അശ്വിനി പറഞ്ഞു. ബി.ജെ.പി വോർക്കാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഭാസ്കർ പൊയ്യ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മണികണ്ഠ റൈ, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ആദർശ്, കുമ്പള മണ്ഡലം പ്രസിഡന്റ് സുനിൽ അനന്തപുരം, മുതിർന്ന നേതാക്കളായ സതീഷ് ചന്ദ്ര ഭണ്ഡാരി, നാരായണ നവാഡ, നന്ദകുമാർ നായിക്, വസന്ത നായിക്, ആനന്ദ തച്ചിറെ എന്നിവർ സംസാരിച്ചു.