മലബാർ റിവർ ഫെസ്റ്റിവൽ,​ ഫാം ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്ര നടത്തി

Monday 14 July 2025 12:42 AM IST
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഫാം ടൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ജോൺസൻ ഫ്ലാഗ് ഓഫ്‌ ചെയ്യന്നു

കോ​ഴി​ക്കോ​ട്:​ ​വി​വി​ധ​ത​രം​ ​കൃ​ഷി​ക​ളെ​യും​ ​കൃ​ഷി​രീ​തി​ക​ളെ​യും​ ​അ​ടു​ത്ത​റി​യാ​ൻ​ ​ഫാം​ ​ടൂ​ർ​ ​ഒ​രു​ക്കി​ ​തി​രു​വ​മ്പാ​ടി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.​ 11​-ാ​മ​ത് ​മ​ല​ബാ​ർ​ ​റി​വ​ർ​ ​ഫെ​സ്റ്റി​വ​ൽ​ ​രാ​ജ്യാ​ന്ത​ര​ ​വൈ​റ്റ് ​വാ​ട്ട​ർ​ ​ക​യാ​ക്കിം​ഗ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ​ ​മു​ന്നോ​ടി​യാ​യാ​ണ് ​പ​ഞ്ചാ​യ​ത്തും​ ​തി​രു​വ​മ്പാ​ടി​ ​ക​ലാ​സാം​സ്‌​കാ​രി​ക​ ​സ​മി​തി​യും​ ​ഇ​ര​വ​ഞ്ഞി​വാ​ലി​ ​ടൂ​റി​സം​ ​ഫാ​ർ​മ​ർ​ ​ഇ​ന്റ​റ​സ്റ്റ് ​ഗ്രൂ​പ്പും​ ​ചേ​ർ​ന്ന് ​തി​രു​വ​മ്പാ​ടി​ ​ഫാം​ ​ടൂ​റി​സം​ ​സ​ർ​ക്യൂ​ട്ടി​ലേ​ക്ക് ​ഏ​ക​ദി​ന​ ​യാ​ത്ര​ ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​ ഓ​രോ​ ​കൃ​ഷി​യി​ട​ത്തെ​യും​ ​ഓ​രോ​ ​ടൂ​റി​സം​ ​കേ​ന്ദ്ര​ങ്ങ​ളാ​ക്കി​ ​മാ​റ്റു​ക​ ​വ​ഴി​ ​ക​ർ​ഷ​ക​രു​ടെ​ ​വ​രു​മാ​ന​ ​വ​ർ​ദ്ധ​ന​ ​ല​ക്ഷ്യ​മി​ട്ടാ​ണ് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കാ​ഫ്റ്റ് ​സൊ​സൈ​റ്റി​യു​ടെ​ ​കീ​ഴി​ൽ​ ​ഫാം​ ​ടൂ​റി​സം​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​ന്ന​ത്. പെ​രു​മാ​ലി​പ്പ​ടി​യി​ൽ​ ​ലെ​യ്ക് ​വ്യൂ​ ​ഫാം​ ​സ്റ്റേ​യി​ൽ​ ​നി​ന്നാ​രം​ഭി​ച്ച​ ​യാ​ത്ര​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ബി​ന്ദു​ ​ജോ​ൺ​സ​ൺ​ ​ഫ്ളാ​ഗ് ​ഓ​ഫ് ​ചെ​യ്തു.​ ​തു​ട​ർ​ന്ന് ​ഗ്രെ​യ്സ് ​ഗാ​ർ​ഡ​ൻ,​ ​മ​ല​ബാ​ർ​ ​എ​ഗ്ഗ​ർ​ ​ഫാം,​ ​ആ​ടു​വ​ള​ർ​ത്ത​ൽ​ ​ഫാം,​ ​ത​റ​ക്കു​ന്നേ​ൽ​ ​ഗാ​ർ​ഡ​ൻ​സ്,​ ​കേ​ര​കേ​സ​രി,​ ​കാ​ർ​മ​ൽ​ ​അ​ഗ്രോ​ ​ഫാം,​ ​ഗ്രീ​ൻ​ ​ഫാം​ ​വി​ല്ലാ​സ് ​എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു​ ​യാ​ത്ര.​ ​മാ​ന​സി​ക​ ​ഉ​ല്ലാ​സ​ത്തി​നൊ​പ്പം​ ​കൃ​ഷി​ ​സം​ബ​ന്ധ​മാ​യ​ ​ആ​ധി​കാ​രി​ക​ ​പ​ഠ​ന​വും​ ​ഈ​ ​യാ​ത്ര​യി​ലൂ​ടെ​ ​സാ​ദ്ധ്യ​മാ​കു​ന്നു.​ ​​ ​കേ​ര​ള​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും​ ​കേ​ര​ള​ത്തി​ന് ​പു​റ​ത്ത് ​നി​ന്നും​ ​ധാ​രാ​ളം​ ​ആ​ളു​ക​ൾ​ ​ഇ​വി​ടെ​ ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​എ​ത്തു​ന്നു​ണ്ട്.​ ​പ​രി​പാ​ടി​ക്ക് ​വാ​ർ​ഡ് ​മെ​മ്പ​ർ​മാ​രാ​യ​ ​ലി​സി​ ​മാ​ളി​യേ​ക്ക​ൽ,​ ​അ​പ്പു​ ​കോ​ട്ട​യി​ൽ​ ​ലി​സി​ ​സ​ണ്ണി,​ ​ഷൈ​നി​ ​ബെ​ന്നി,​ ​ഫെ​ഡ​റ​ൽ​ ​ബാ​ങ്ക് ​മാ​നേ​ജ​ർ​ ​ര​ഞ്ജി​ത്ത്,​ ​കാ​വാ​ലം​ ​ജോ​ർ​ജ്,​ ​അ​ജു​ ​എ​മ്മാ​നു​വ​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.