കാപ്പ ചുമത്തി ജയിലിൽ അടച്ചു
Sunday 13 July 2025 9:51 PM IST
കളമശേരി: നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ഏലൂർ വടക്കുംഭാഗം മേത്താനം പടിഞ്ഞാറേപ്പറമ്പിൽ വീട്ടിൽ നഹാസ് ഹുസൈൻ (31), മട്ടാഞ്ചേരി കൂരിക്കുഴിപ്പറമ്പ് വീട്ടിൽ സജീർ (കോഴി സജീർ, 37) എന്നിവരെയാണ് കാപ്പ ചുമത്തിയത്. നഹാസ് ഹുസൈൻ ഏലൂർ സ്റ്റേഷൻ പരിധിയിൽ ദേഹോപദ്രവം, ലഹരിവിതരണം തുടങ്ങിയ കുറ്റകൃത്യങ്ങളിലും സജീർ പശ്ചിമകൊച്ചിയിൽ നിരവധി കുറ്റകൃത്യങ്ങളിലും പ്രതികളാണ്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇരുവരെയും വിയ്യൂർ സെൻട്രൽ ജയിലിലടച്ചു.