ജെ.എസ്.കെ 17ന് തീയേറ്ററുകളിലേക്ക്
കൊച്ചി: പേരുമാറ്റത്തെച്ചൊല്ലി കോടതി കയറിയ സുരേഷ് ഗോപി ചിത്രം 'ജെ.എസ്.കെ" ഈ മാസം 17ന് തീയേറ്ററുകളിലേക്ക്. 'ജാനകി വി V/S സ്റ്റേറ്റ് ഒഫ് കേരള" എന്ന പേരിലാണ് ചിത്രം പ്രദർശനത്തിനെത്തുക. സെൻസർ ബോർഡിന്റെ നിർദ്ദേശപ്രകാരം ചിത്രത്തിന്റെ ടൈറ്റിലിൽ 'ജാനകി" എന്നത് 'ജാനകി വി" എന്നും ഇടവേളയ്ക്ക് മുമ്പുള്ള പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള സംഭാഷണത്തിലെ രണ്ടരമിനിറ്റ് നീളുന്ന ഭാഗത്ത് ഏഴിടത്ത് ജാനകി എന്ന പേര് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകൻ പ്രവീൺ നാരായണനാണ് റിലീസ് വിവരം അറിയിച്ചത്. ജൂൺ 27ന് റിലീസ് തീരുമാനിച്ചിരുന്ന സിനിമയായിരുന്നു ജെ.എസ്.കെ. സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതോടെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജെ.എസ്.കെ കേസ് ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
പാഴ്സൽ സർവീസ് സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കണം
കൊച്ചി: ചരക്ക് ഗതാഗത, പാർസൽ സർവീസ് മേഖലയിലെ തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നും തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ഓൾ കേരള പാർസൽ സർവീസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.എസ്. ഷൺമുഖദാസ് അദ്ധ്യക്ഷനായി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. അലി അക്ബർ, ഷെല്ലി ഫ്രാൻസിസ്, ബിന്ദു വർഗീസ്, ജെ. ജെർളി എന്നിവർ സംസാരിച്ചു.
പാരാമെഡിക്കൽപ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം:സർക്കാർ,സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-26 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി,ഹെൽത്ത് ഇൻസ്പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് www.lbscetnre.kerala.gov.inൽ അടുത്തമാസം 12വരെ അപേക്ഷിക്കാം.അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 300 രൂപയുമാണ്.കൂടുതൽ വിവരങ്ങൾക്ക്:0471 2560363, 364.
ബിടെക് അലോട്ട്മെന്റ്
തിരുവനന്തപുരം: ബി.ടെക് ലാറ്ററൽ എൻട്രി കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷ്യൽ ഓൺലൈൻ അലോട്ട്മെന്റ് 15 ന് നടത്തും. ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവർക്ക് www.lbscentre.kerala.gov.inൽ 14 വരെ ഓപ്ഷൻ നൽകാം. വിവരങ്ങൾക്ക് : 0471-2324396, 2560327, 25603
കീം ഓപ്ഷൻ രജിസ്ട്രേഷൻ
തിരുവനന്തപുരം:എൽ.ബി.എസ് പൂജപ്പുര എൻജിനിയറിംഗ് കോളേജിൽ കീം ഓപ്ഷൻ രജിസ്ട്രേഷൻ ഫെസിലിറ്റേഷൻ സെന്റർ തുറന്നു. കീം റാങ്ക് പട്ടികയിൽ ഉൾപെട്ടിട്ടുള്ളവർക്ക് എല്ലാ ദിവസവും 9:30 മുതൽ 4 വരെ ഓപ്ഷൻ രജിസ്ട്രേഷൻ സൗജന്യമായി നടത്താം.വിവരങ്ങൾക്ക് 9495207906, 04712349232
എൽ എൽ.എംപ്രവേശന പരീക്ഷ
തിരുവനന്തപുരം:നാല് സർക്കാർ ലാ കോളേജുകളിലെയും സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വാശ്രയ ലാ കോളേജുകളിലെയും എൽ എൽ.എം കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഇന്ന് വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം.വിവരങ്ങൾക്ക്: www.cee.kerala.gov.in.ഫോൺ: 0471-2332120, 2338487.