കേരളത്തിൽ ശക്തി കൂട്ടാൻ എൻ.സി.സി

Monday 14 July 2025 12:53 AM IST

കൊച്ചി: 17,840 വിദ്യാർത്ഥികൾക്ക് കൂടി​ അടുത്ത വർഷം കേരളത്തിൽ നാഷണൽ കേഡറ്റ് കോർപ്‌സിൽ (എൻ.സി.സി) പ്രവേശനം ലഭിക്കും. പുതിയൊരു ബറ്റാലിയൻ ആരംഭിക്കും. രണ്ട് മൈനർ യൂണിറ്റുകൾ മേജറാക്കും. രാജ്യമാകെ മൂന്ന് ലക്ഷം കേഡറ്റുകളെ വർദ്ധിപ്പിക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശമനുസരിച്ചാണിത്. 42 ബറ്റാലി​യനുകളും 5 ഗ്രൂപ്പുമാണ് സംസ്ഥാനത്തുള്ളത്.കാസർകോടാണ് പുതിയ ബറ്റാലിയൻ ആരംഭിക്കുന്നത്.കോഴിക്കോട് ഗ്രൂപ്പിന്റെ ബറ്റാലി​യന് കീഴിലുള്ള തലശേരി ആർട്ടിലറി ബാറ്ററി യൂണിറ്റ്,എറണാകുളം ഗ്രൂപ്പിലെ ചേർത്തല വുമൺ(കെ)വനിത ഇൻഡിപെൻഡന്റ് യൂണിറ്റുകളാണ് മേജറാക്കുന്നത്.ആറ് ബറ്റാലിയനുകളി​ൽ അംഗത്വം ഉയർത്തും.ഇവിടങ്ങളിൽ പരമാവധി കേഡറ്റുകളുടെ എണ്ണം 3,525 ആകും.ഒരു ബറ്റാലിയനിൽ 22 മുതൽ 24 വരെ യൂണിറ്റുകളാണുള്ളത്.സ്കൂൾ,കോളേജ് യൂണിറ്റുകളിലും കേഡറ്റുകളുടെ എണ്ണം ഉയരും. നിലവിൽ സംസ്ഥാനത്ത് 96,000 കേഡറ്റുകളുണ്ട്.

25% സംസ്ഥാന സർക്കാ‌ർ

എൻ.സി.സിയുടെ പ്രവർത്തനച്ചെലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാരാണ് വഹിക്കേണ്ടത്.യൂണിഫോമും ഉദ്യോഗസ്ഥരുടെ ശമ്പളവുമടക്കം 75 ശതമാനം കേന്ദ്രവും സി​വി​ൽ സ്റ്റാഫി​ന്റെ ശമ്പളം സംസ്ഥാന സർക്കാരും നൽകും.ബറ്റാലി​യൻ ഉയർത്തുന്നതിനും കേ‌ഡറ്റുകളുടെ എണ്ണം കൂട്ടുന്നതിനും സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല.

വിമുക്തഭടൻമാർക്ക്

അവസരം കേഡറ്റുമാരുടെ വർദ്ധന കണക്കിലെടുത്ത് ജൂനിയർ കമ്മിഷൻഡ് ഓഫീസർ,നോൺ കമ്മിഷൻഡ് ഓഫീസർ തസ്തികയിലേക്ക് വിമുക്തഭടന്മാരെ നിയമിക്കും.ആകെ 29 ഒഴിവുകളാണുള്ളത്.വി​വരങ്ങൾക്ക്: 91499 74355; adperskeraladte@gmail.com.