പിണറായി സർക്കാരും കേന്ദ്രവുമായി ഡീൽ: സണ്ണി ജോസഫ്

Monday 14 July 2025 12:00 AM IST

തിരുവനന്തപുരം: പിണറായി സർക്കാർ അഴിമതി സർക്കാരാണെന്ന് പ്രസംഗിക്കുന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ സർക്കാരിനെതിരെ നടപടിയെടുക്കാത്തത് ബി.ജെ.പി-സി.പി.എം ഡീലിന്റെ ഭാഗമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്.

ബി.ജെ.പിയുമായി അവിശുദ്ധ ബന്ധം പുലർത്തുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രിയും സർക്കാരും നടത്തിയ അഴിമതികൾ അക്കമിട്ട് പ്രസംഗിച്ച അമിത് ഷാ ,കേന്ദ്ര ഏജൻസികളുടെ പരിധിയിലുള്ള അന്വേഷണത്തിന്റെ പുരോഗതി എന്തെന്ന് വിശദീകരിക്കണം. ഡോളർ കടത്ത്,സ്വർണ്ണക്കടത്ത്,എക്സാലോജിക്,ലൈഫ് മിഷൻ ഉൾപ്പെടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഏതാണ്ട് നിലച്ചു. ഈ അന്വേഷണം സ്വിച്ച് ഓഫ് ചെയ്തത് ആരാണ്? അതിന് നിർദ്ദേശം നൽകിയ വ്യക്തിയല്ലേ അമിത് ഷാ. എന്നിട്ട് ജനങ്ങളെ കബളിപ്പിക്കാൻ രാഷ്ട്രീയ പ്രസംഗം നടത്തി തടി തപ്പുകയാണ് അദ്ദേഹം.

ആർഎസ്എസിനേയും ബിജെപിയേയും ഒരിക്കൽ പോലും വേദനിപ്പിക്കാത്ത പിണറായി വിജയനെ അധികാരത്തിൽ നിലനിറൂത്തേണ്ടത് അമിത് ഷായുടെയും ബിജെപിയുടെയും ആവശ്യമാണ്. അന്ധമായ കോൺഗ്രസ് വിരോധമാണ് അതിന് പിന്നിലെ ഇന്ധനമെന്നും

സണ്ണി ജോസഫ് പറഞ്ഞു.

കോ​ൺ​ഗ്ര​സു​കാ​രു​ടെ ത​മ്മി​ല​ടി​:​ ​കെ.​പി.​സി.​സി റി​പ്പോ​ർ​ട്ട് ​തേ​ടി

ക​ൽ​പ്പ​റ്റ​:​ ​മു​ള്ള​ൻ​കൊ​ല്ലി​ ​കോ​ൺ​ഗ്ര​സ് ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​യു​ടെ​ ​മി​ഷ​ൻ​ ​വി​ക​സ​ന​ ​സെ​മി​നാ​റി​നി​ടെ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​മ്മി​ല​ടി​ക്കു​ക​യും​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​എ​ൻ.​ഡി​ ​അ​പ്പ​ച്ച​നെ​ ​കൈ​യേ​റ്റം​ ​ചെ​യ്യു​ക​യും​ ​ചെ​യ്ത​ ​സം​ഭ​വ​ത്തി​ൽ​ ​കെ.​പി.​സി.​സി​ ​റി​പ്പോ​ർ​ട്ട് ​തേ​ടി. യോ​ഗ​ത്തി​ൽ​ ​സം​സാ​രി​ച്ചു​ ​കൊ​ണ്ടി​രി​ക്കെ​യാ​ണ് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റി​നെ​ ​കൈ​യേ​റ്റം​ ​ചെ​യ്ത​ത്.​ ​ര​ണ്ടു​ ​ദി​വ​സ​ത്തി​ന​കം​ ​വി​ഷ​യ​ത്തി​ൽ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​ക​ണ​മെ​ന്നാ​ണ് ​ജി​ല്ലാ​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തോ​ട് ​കെ.​പി.​സി.​സി​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.​ ​മു​ള്ള​ൻ​കൊ​ല്ലി​യി​ൽ​ ​മാ​സ​ങ്ങ​ളാ​യി​ ​നി​ല​ ​നി​ൽ​ക്കു​ന്ന​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്കു​ന്ന​തി​ന് ​ഡി.​സി.​സി​ ​നേ​തൃ​ത്വ​ത്തി​ന് ​ക​ഴി​ഞ്ഞി​ല്ല.​ ​ര​ണ്ടാ​ഴ്ച​ ​മു​മ്പ് ​ഡി.​സി.​സി​ ​ഓ​ഫീ​സി​ൽ​ ​ന​ട​ന്ന​ ​യോ​ഗ​ത്തി​ലും​ ​കൈ​യാ​ങ്ക​ളി​ ​ന​ട​ന്നി​രു​ന്നു.​ ​ഡി.​സി.​സി​ ​ട്ര​ഷ​റ​റാ​യി​രു​ന്ന​ ​എ​ൻ.​എം​ ​വി​ജ​യ​നും​ ​മ​ക​നും​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ ​സം​ഭ​വ​ത്തി​ന്റെ​ ​ക്ഷീ​ണം​ ​മ​റി​ ​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​ജി​ല്ല​യി​ൽ​ ​വീ​ണ്ടും​ ​കോ​ൺ​ഗ്ര​സി​ൽ​ ​ത​മ്മി​ല​ടി.