എസ്.എഫ്.ഐക്ക് പുകഴ്ത്തൽ: യൂത്ത് കോൺഗ്രസിന് വിമർശനം

Monday 14 July 2025 12:00 AM IST

പത്തനംതിട്ട : എസ്.എഫ്.ഐയെ പുകഴ്ത്തിയും യൂത്ത് കോൺഗ്രസിനെ വിമർശിച്ചും കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയംഗം പി.ജെ കുര്യൻ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസിൽ അമർഷം. പത്തനംതിട്ട ഡി.സി.സിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടത്തിയ സമര സംഗമത്തിലായിരുന്നു കുര്യന്റെ പരാമർശം. കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും ഉൾപ്പെടെ വേദിയിലുണ്ടായിരുന്നു.

ക്ഷുഭിത യൗവനത്തെ കൂടെ നിറുത്തുന്നതിൽ എസ്.എഫ്.ഐ മികച്ച സംഘടനാ പാടവമാണ് കാഴ്ച വയ്ക്കുന്നതെന്ന് പി.ജെ.കുര്യൻ പറഞ്ഞു. സി.പി.എമ്മിനോട് എന്തൊക്കെ എതിർപ്പുണ്ടെങ്കിലും അവരുടെ സംഘടന എത്ര ശക്തമാണെന്ന് കാണേണ്ടതുണ്ട്. യൂത്ത് കോൺഗ്രസിന് എന്തു കൊണ്ട് അങ്ങനെ പറ്റുന്നില്ല. യൂത്ത് കോൺഗ്രസ് നേതാക്കളെ ടെലിവിഷനിൽ മാത്രമാണ് കാണുന്നത്. ഒരു മണ്ഡലത്തിൽ ഇറങ്ങിച്ചെന്ന് 25 ചെറുപ്പക്കാരെയെങ്കിലും ഒപ്പം കൂട്ടാൻ കഴിഞ്ഞില്ലെങ്കിൽ കാര്യമൊന്നുമില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ താൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ പത്തനംതിട്ട ജില്ലയിൽ മൂന്ന് സീറ്റെങ്കിലും യു.ഡി.എഫിന് ലഭിക്കുമായിരുന്നുവെന്നും കുര്യൻ പറഞ്ഞു.

പി.​ജെ.​കു​ര്യ​ന് മ​റു​പ​ടി​യു​മാ​യി രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തിൽ

പാ​ല​ക്കാ​ട്:​ ​ പി.​ജെ.​കു​ര്യ​ൻ​ ​ന​ട​ത്തി​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​യു​മാ​യിയൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തിൽ എം.​എ​ൽ.​എ​യു​ടെ​ ​ഫേ​സ് ​ബു​ക്ക് ​പോ​സ്റ്റ്. കു​ടും​ബ​ ​സം​ഗ​മ​ങ്ങ​ളി​ൽ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സു​കാ​രു​ടെ​ ​എ​ണ്ണം​ ​കു​റ​ഞ്ഞെ​ന്നു​ ​വ​രും.​പ​ക്ഷേ​ ​ആ​ ​കു​റ​യു​ന്ന​ ​ഒ​രെ​ണ്ണ​വും​ ​തെ​രു​വി​ൽ​ ​കു​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ​രാ​ഹു​ൽ​ ​വേ​ദി​യി​ൽ​ ​ത​ന്നെ​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​ഇ​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​ഫേ​സ് ​ബു​ക്ക് ​പോ​സ്റ്റ്.​ ​"​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​സി​ഡ​ന്റി​നെ​ ​പി​ന്നെ​യും​ ​ടി.​വി​യി​ൽ​ ​കാ​ണി​ച്ചു.​ ​ക​രു​ത​ൽ​ ​ത​ട​ങ്ക​ലി​ലാ​ക്കി​ ​പൊ​ലീ​സ്.​ ​വീ​ണാ​ ​ജോ​ർ​ജ് ​മ​ണ്ഡ​ല​ത്തി​ൽ​ ​വ​രു​ന്നു​ണ്ട​ത്രേ.​ ​അ​പ്പോ​ൾ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​ക​രു​ത​ൽ​ ​ത​ട​ങ്ക​ലി​ൽ​ ​വേ​ണ​മ​ത്രേ.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ക​ഴി​ഞ്ഞ​ ​ഒ​മ്പ​ത​ര​ ​വ​ർ​ഷ​മാ​യി​ ​തു​ട​ർ​ച്ച​യാ​യി​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​തെ​രു​വി​ലെ​ ​പോ​രാ​ട്ട​ത്തി​ലാ​ണ്.​ ​ക​ണ്ണു​ള്ള​വ​‌​ർ​ ​കാ​ണ​ട്ടെ.​ ​കാ​തു​ള്ള​വ​ർ​ ​കേ​ൾ​ക്ക​ട്ടെ​"..