ഗുരുപൂജ ഭാരത സംസ്കാരത്തിന്റെ ഭാഗം : ഗവർണർ

Monday 14 July 2025 12:00 AM IST

നെയ്യാറ്റിൻകര : ഗുരുപൂജ ഭാരത സംസ്കാരത്തിന്റെ ഭാഗമാണെന്നും, ഗുരുപൂജയെ എതിർക്കുന്നത് സംസ്കാര ശൂന്യരാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ.

ബാലരാമപുരം മാളോട്ട് ശ്രീഭദ്ര കൺവെൻഷൻ സെൻ്ററിൽ ബാലഗോകുലം ദക്ഷിണ

കേരളം സുവർണ്ണ ജയന്തി സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുപൂജയെ അപലപിക്കുന്ന ചിന്തകൾ കേരളത്തിൽ വളർന്നു വരുന്നു. ചില സ്കൂളുകളിൽ ഗുരുപൂജ നടത്തിയത് വിവാദമായി. കുട്ടികൾക്ക് ബാല്യത്തിൽ നൽകുന്ന സംസ്കാരം അവരെ നല്ല പൗരന്മാരായി വളർത്തും.കേരളത്തിൽ വളർന്നുവരുന്ന അപചയത്തിനുള്ള മറുപടിയാണ് ബാലഗോകുലമെന്നും ഗവർണർ പറഞ്ഞു.

ബാലഗോകുലം ദക്ഷിണ കേരളം അദ്ധ്യക്ഷൻ ഡോ.എൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പൊതുകാര്യദർശി ബിജു ബി.എസ്, സ്വാഗതസംഘം അധ്യക്ഷൻ ഡോ.രവീന്ദ്രൻ , സംസ്ഥാന കാര്യദർശി വി.ഹരികുമാർ, സംസ്ഥാന പൊതുകാര്യദർശി കെ.എൻ ഹരികുമാർ, സ്വാഗതസംഘം ജനറൽ കൺവീനർ ആർ.ജി അരുൺദേവ് എന്നിവർ സംസാരിച്ചു. സുവർണ്ണജയന്തി ലോഗോ, ഗോകുലഭാരതി എന്നിവ ഗവർണർ പ്രകാശനം ചെയ്തു. മുന്നു ദിവസമായി നടന്നു വന്ന സമ്മേളനം സമാപിച്ചു.

ഭാരവാഹികൾ:

ബാലഗോകുലം ദക്ഷിണ കേരളം അധ്യക്ഷനായി ഡോ.ഉണ്ണികൃഷ്ണൻ,ഉപാധ്യക്ഷൻമാരായി പി.എൻ സുരേന്ദ്രൻ,ജി.സന്തോഷ്പി എന്നിവരെ തിരഞ്ഞെടുത്തു.കൃഷ്ണപ്രിയ (ഉപാധ്യക്ഷ), വി.എസ് ബിജു (പൊതുകാര്യദർശി), കെ ബൈജുലാൽ, ആർ.പി രാമനാഥൻ, എസ് ശ്രീകുമാർ, കെ.ആർ മുരളി(കാര്യദർശിമാർ), സി.വി ശശികുമാർ(ഖജാൻജി), ആർ.കെ രമാദേവി(ഭഗിനി പ്രമുഖ), കെ.കെ ശ്രീവിദ്യ, അർച്ചന-(സഹഭഗിനി പ്രമുഖമാർ), വി.എസ് മധുസൂദനൻ-, പി.സി ഗിരീഷ് കുമാർ, പി.എസ് ഗിരീഷ് കുമാർ, എം.എസ് സുഭാഷ്, അനൂപ്, ബി അജിത് കുമാർ, മനോജ്, സന്തോഷ് കുമാർ.പി, ആർ സുധാകുമാരി (സമിതി അംഗങ്ങൾ) എസ്.ആർ കണ്ണൻ (സംസ്ഥാന സംഘടനാ കാര്യദർശി) എന്നിവരെയും തിരഞ്ഞെടുത്തു.

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​മ​ത​ച​ട​ങ്ങു​ക​ൾ​ക്ക് പൊ​തു​മാ​ന​ദ​ണ്ഡം​ ​ആ​ലോ​ചി​ക്കും​:​ ​മ​ന്ത്രിശി​വ​ൻ​കു​ട്ടി

പാ​ദ​പൂ​ജ​ ​ചെ​യ്യി​ച്ച​ ​സം​ഭ​വം​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​അ​ന്വേ​ഷി​ക്കും ....................................................... തി​രു​വ​ന​ന്ത​പു​രം​:​ ​പാ​ദ​പൂ​ജ​പോ​ലെ​യു​ള്ള​ ​സം​ഭ​വ​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​മ​ത​പ​ര​മാ​യ​ ​ച​ട​ങ്ങു​ക​ൾ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​പൊ​തു​മാ​ന​ദ​ണ്ഡം​ ​പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത് ​ആ​ലോ​ചി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി.​ ​സ്‌​കൂ​ളി​ൽ​ ​കു​ട്ടി​ക​ളെ​ക്കൊ​ണ്ട് ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​കാ​ൽ​ക​ഴു​കി​ച്ച​ ​സം​ഭ​വം​ ​അ​ന്വേ​ഷി​ക്കാ​ൻ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​റെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നും​ ​മ​ന്ത്രി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​സ്കൂ​ളി​നെ​തി​രെ​ ​ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​മ​ത​പ​ര​മാ​യ​ ​ച​ട​ങ്ങു​ക​ൾ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ഇ​തു​വ​രെ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​എ​ന്നാ​ൽ​ ​ഇ​ത്ത​രം​ ​വി​ഷ​യ​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ആ​ലോ​ചി​ച്ച് ​തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കേ​ണ്ടി​ ​വ​രും. പാ​ദ​പൂ​ജ​ ​ന​ട​ത്തി​യെ​ന്ന​ ​വാ​ർ​ത്ത​ ​ഞെ​ട്ടി​ക്കു​ന്ന​താ​ണ്.​ ​ആ​ല​പ്പു​ഴ​യി​ൽ​ ​ബി.​ജെ.​പി​ ​ജി​ല്ലാ​സെ​ക്ര​ട്ട​റി​യു​ടെ​ ​കാ​ൽ​വ​രെ​ ​കു​ട്ടി​ക​ൾ​ക്കു​ ​ക​ഴു​കേ​ണ്ടി​ ​വ​ന്നു.​ ​വി​ദ്യാ​ഭ്യാ​സ​ ​അ​വ​കാ​ശ​ ​നി​യ​മ​ത്തി​ലെ​ ​വ​കു​പ്പ് 17​(1​)​ ​പ്ര​കാ​രം​ ​ഇ​ത്ത​രം​ ​ന​ട​പ​ടി​ക​ൾ​ ​മാ​ന​സി​ക​പീ​ഡ​ന​ത്തി​ന്റെ​ ​പ​രി​ധി​യി​ൽ​ ​വ​രും.​ ​ആ​രു​ടെ​യും​ ​കാ​ൽ​ക​ഴു​കി​ക്കാ​നു​ള്ള​ ​അ​വ​സ​രം​ ​കേ​ര​ള​ത്തി​ലെ​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​ഉ​ണ്ടാ​ക്കി​ല്ല.​ ​ഇ​ത്ത​രം​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യി​ക്കു​ന്ന​വ​ർ​ ​സ​ർ​വീ​സ് ​ച​ട്ട​മ​നു​സ​രി​ച്ച് ​ശി​ക്ഷാ​ന​ട​പ​ടി​ ​നേ​രി​ടേ​ണ്ടി​ ​വ​രും. പാ​ദ​പൂ​ജ​യി​ലെ​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട് ​പൊ​തു​ജ​ന​ങ്ങ​ളെ​ ​അ​റി​യി​ക്കും. കാ​ൽ​ക​ഴു​ക​ൽ​ ​ഭാ​ര​തീ​യ​ ​സം​സ്‌​കാ​ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​പ​റ​ഞ്ഞ​ല്ലോ​ ​എ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​അ​ത്ത​രം​ ​സം​സ്‌​കാ​രം​ ​കേ​ര​ള​ത്തി​ലി​ല്ലെ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.​ ​മ​റ്റൊ​രാ​ളു​ടെ​ ​കാ​ൽ​ ​ക​ഴു​കി​ക്കു​ന്ന​ത് ​ഭാ​ര​തീ​യ​സം​സ്‌​കാ​ര​ത്തി​നും​ ​യോ​ജി​ച്ച​ത​ല്ലെ​ന്നാ​ണ് ​ഞ​ങ്ങ​ളു​ടെ​ ​അ​ഭി​പ്രാ​യം.​ ​ആ​ർ.​എ​സ്.​എ​സ് ​അ​ജ​ൻ​ഡ​യാ​ണ് ​ഗ​വ​ർ​ണ​റു​ടെ​ ​വാ​യി​ലൂ​ടെ​ ​വ​ന്ന​ത്.​ ​കൊ​ച്ചു​കു​ട്ടി​ക​ളെ​ക്കൊ​ണ്ടു​ ​കാ​ൽ​ക​ഴു​കി​ക്ക​ണ​മെ​ന്ന് ​ഏ​തു​ഗ്ര​ന്ഥ​ത്തി​ലാ​ണ് ​പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്നും​ ​മ​ന്ത്രി​ ​ചോ​ദി​ച്ചു.

ഗ​വ​ർ​ണ​ർ​ ​കേ​ര​ള​ത്തെ​ ​ഇ​രു​ണ്ട​ ​യു​ഗ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു:വേ​ണു​ഗോ​പാൽ

തി​രു​വ​ന​ന്ത​പു​രം​:​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ക്കൊ​ണ്ട് ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യു​ടേ​ത് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ​ ​കാ​ലു​ക​ഴു​കി​ച്ച​ ​ന​ട​പ​ടി​യെ​ ​ന്യാ​യീ​ക​രി​ച്ച​ ​ഗ​വ​ർ​ണ​ർ​ ​കേ​ര​ള​ത്തി​ന് ​നാ​ണ​ക്കേ​ടാ​ണെ​ന്ന് ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​വേ​ണു​ഗോ​പാ​ൽ​ ​എം.​പി. രാ​ജേ​ന്ദ്ര​ ​ആ​ർ​ലേ​ക്ക​ർ​ ​കേ​ര​ള​ത്തെ​ ​ഇ​രു​ണ്ട​ ​യു​ഗ​ത്തി​ലേ​ക്ക് ​കൊ​ണ്ടു​പോ​കാ​ൻ​ ​ശ്ര​മി​ക്കു​ന്നു.​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​നും​ ​ച​ട്ട​മ്പി​ ​സ്വാ​മി​ക്കും​ ​മ​ഹാ​ത്മാ​ ​അ​യ്യ​ങ്കാ​ളി​ക്കും​ ​ജ​ന്മം​ ​ന​ൽ​കി​യ​ ​മ​ണ്ണാ​ണി​ത്.​ ​ന​വോ​ത്ഥാ​നം​ ​ന​ട​ന്ന​ ​കേ​ര​ള​ത്തി​ന്റെ​ ​ച​രി​ത്രം​ ​ഗ​വ​ർ​ണ​ർ​ക്ക് ​അ​റി​യി​ല്ല.​ ​കു​ട്ടി​ക​ളെ​ക്കൊ​ണ്ട് ​കാ​ലു​ക​ഴു​കി​ക്കു​ന്ന​താ​ണ് ​നാ​ടി​ന്റെ​ ​സം​സ്‌​കാ​രം​ ​എ​ന്ന് ​ഗ​വ​ർ​ണ​ർ​ ​പ​റ​ഞ്ഞാ​ൽ​ ​കേ​ര​ള​ ​ജ​ന​ത​ ​അം​ഗീ​ക​രി​ക്കി​ല്ല.​ ​സ​വ​ർ​ണ​ ​അ​ജ​ൻ​ഡ​യോ​ടെ​യു​ള്ള​ ​രാ​ഷ്ട്രീ​യം​ ​മാ​ത്ര​മാ​ണ​ത്.​ ​പു​രോ​ഗ​മ​ന​ ​മു​ന്നേ​റ്റം​ ​ന​ട​ത്തി​യ​ ​സം​സ്ഥാ​ന​ത്തെ​ ​പി​ന്നോ​ട്ട് ​ന​യി​ക്കാ​നു​ള്ള​ ​ഗ​വ​ർ​ണ​റു​ടെ​ ​ന​ട​പ​ടി​ ​അ​പ​ല​പ​നീ​യ​മാ​ണ്. ബി.​ജെ.​പി​ ​നേ​താ​വി​നെ​ ​രാ​ഷ്ട്ര​പ​തി​ ​ഭ​വ​ൻ​ ​നോ​മി​നേ​റ്റ് ​ചെ​യ്ത​ ​ന​ട​പ​ടി​ ​ശ​രി​യാ​യി​ല്ല.​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ക്കാ​തെ​യു​ള്ള​ ​ഈ​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​ഇ​ന്ത്യ​ൻ​ ​ജ​നാ​ധി​പ​ത്യ​ത്തി​ന് ​സം​ഭ​വി​ച്ച​ ​മൂ​ല്യ​ച്യു​തി​യാ​ണെ​ന്നും​ ​വേ​ണു​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു.