കെ.ജി. ശിവാനന്ദൻ സി.പി.ഐ തൃശൂർ ജില്ലാ സെക്രട്ടറി

Monday 14 July 2025 12:01 AM IST

തൃശൂർ: സി.പി.ഐ ജില്ലാ സമ്മേളനം സമാപിച്ചു. കെ.ജി. ശിവാനന്ദൻ പുതിയ ജില്ലാ സെക്രട്ടറി. നിലവിൽ ജില്ലാ എക്‌സിക്യൂട്ടിവ് അംഗവും എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയുമായ ശിവാനന്ദൻ കൊടുങ്ങല്ലൂർ സ്വദേശിയാണ്. 57 അംഗ ജില്ലാ കൗൺസിലിനെയും

തിരഞ്ഞെടുത്തു. 11 വർഷം ജില്ലാ സെക്രട്ടറിയായിരുന്ന കെ.കെ. വത്സരാജ് ഒഴിഞ്ഞ സ്ഥാനത്തേക്കാണ് ശിവാനന്ദനെ തിരഞ്ഞെടുത്തത്.

മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ, അഡ്വ. ടി.ആർ. രമേശ് കുമാർ എന്നിവരുടെ പേരുകളും സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നെങ്കിലും ശിവാനന്ദനെ സെക്രട്ടറിയാക്കുന്നതിനെ സംസ്ഥാന നേതൃത്വം പിന്തുണച്ചു. നിലവിലെ ജില്ലാ കൗൺസിലിലുണ്ടായിരുന്ന നാട്ടിക എം.എൽ.എ: സി.സി. മുകുന്ദൻ അടക്കം ഒമ്പത് പേരെ ഒഴിവാക്കി. 20 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.

സമാപന ദിവസം പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.ഐ നാഷണൽ കൗൺസിൽ അംഗങ്ങളായ സത്യൻ മൊകേരി, ജെ. ചിഞ്ചുറാണി, അഡ്വ. എൻ. രാജൻ, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സി.എൻ. ജയദേവൻ, ജി

കെ.കെ. വത്സരാജ്, കെ.ജി. ശിവാനന്ദൻ, കെ.വി. വസന്തകുമാർ, എൻ.കെ. ഉദയപ്രകാശ് എന്നിവർ സംസാരിച്ചു.

സി.​സി.​ ​മു​കു​ന്ദ​ൻ​ ​എം.​എ​ൽ.എ സി.​പി.ഐജി​ല്ലാ കൗ​ൺ​സി​ലി​ൽ​ ​നി​ന്ന് ​പു​റ​ത്ത്

തൃ​ശൂ​ർ​:​ ​സി.​പി.​ഐ​ ​ജി​ല്ലാ​ ​കൗ​ൺ​സി​ൽ​ ​നി​ന്ന് ​നാ​ട്ടി​ക​ ​എം.​എ​ൽ.​എ​ ​സി.​സി.​ ​മു​കു​ന്ദ​നെ​ ​ഒ​ഴി​വാ​ക്കി.​ ​ക​ഴി​ഞ്ഞ​ ​കു​റെ​ ​നാ​ളു​ക​ളാ​യി​ ​പാ​ർ​ട്ടി​യു​മാ​യി​ ​അ​ക​ൽ​ച്ച​യി​ലാ​യ​ ​മു​കു​ന്ദ​നെ​തി​രെ​ ​തൃ​പ്ര​യാ​റി​ൽ​ ​ന​ട​ന്ന​ ​ക​ഴി​ഞ്ഞ​ ​ന​വ​കേ​ര​ള​ ​സ​ദ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​യ​ർ​ന്നു.​ ​പാ​ർ​ട്ടി​ ​സ​മ്മേ​ള​നം​ ​പൂ​ർ​ത്തി​യാ​കും​ ​മു​മ്പ് ​യോ​ഗ​ത്തി​ൽ​ ​നി​ന്ന് ​ഇ​റ​ങ്ങി​പ്പോ​വു​ക​യും​ ​ചെ​യ്തി​രു​ന്നു. എം.​എ​ൽ.​എ​യു​ടെ​ ​പേ​ഴ്‌​സ​ണ​ൽ​ ​അ​സി​സ്റ്റ​ന്റു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടവി​വാ​ദ​ങ്ങ​ളും​ ​വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി.​പാ​ർ​ട്ടി​ ​ഘ​ട​ക​ങ്ങ​ളി​ലെ​ ​യോ​ഗ​ങ്ങ​ളിൽ മു​കു​ന്ദ​ൻ​ ​കൃ​ത്യ​മാ​യി​ ​പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്ന​ ​ആ​ക്ഷേ​പ​വും​ ​ഉ​യ​ർ​ന്നി​രു​ന്നു.​ ​സി.​പി.​ഐ​യു​ടെ​ ​വ​ർ​ഗ​ ​ബ​ഹു​ജ​ന​ ​സം​ഘ​ട​ന​ക​ളു​ടെ​ ​ദേ​ശീ​യ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​മു​കു​ന്ദ​ൻ,​ ​മ​ണ്ഡ​ല​ത്തി​ലെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​എം.​എ​ൽ.​എ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ത​നി​ക്ക് ​പാ​ർ​ട്ടി​ ​പി​ന്തു​ണ​യി​ല്ലെ​ന്ന് ​പ​റ​ഞ്ഞു.​ ​സ​മ്മേ​ള​നം​ ​പൂ​ർ​ത്തി​യാ​വും​ ​മു​ൻ​പ് ​സി.​സി.​ ​മു​കു​ന്ദ​ൻ​ ​എം.​എ​ൽ.​എ​ ​ഇ​റ​ങ്ങി​പ്പോ​യ​തി​നെ​ ​കു​റി​ച്ച് ​പ​രി​ശോ​ധി​ക്കു​മെ​ന്ന് ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ബി​നോ​യ് ​വി​ശ്വം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.